കോട്ടയം : സ൦സ്ഥാന വ്യാപകമായി പുഞ്ചകൃഷി ആരംഭിക്കുകയും നെൽകൃഷിക്ക് ഒഴിവാക്കാനാകാത്ത യൂറിയായു൦ പൊട്ടാഷു൦ കിട്ടാനില്ലാതെയു൦ വന്നതോടെ വിപണിയിൽ ഗുണനിലവാരം ഇല്ലാത്ത കൂട്ടുവളങ്ങൾ വ്യാപകമായി എത്തിയിരിക്കുന്ന തായി കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. കൂട്ടുവള കമ്പനികളിലെ ഗുണനിലവാര പരിശോധന കൃഷി വകുപ്പ് നിർത്തിവെച്ചതാണ് പ്രശ്നം ഗുരുതരമാകാൻ കാരണം.
കൃത്യമായ ഇടവേളകളിൽ വളപ്രയോഗം നടത്തേണ്ടതിനാൽ കർഷകർ മറ്റുമാർഗങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ് സ൦സ്ഥാന വ്യാപകമായി നടക്കുന്ന നെൽകൃഷക്ക് ആവശൃമായ സബ്സിഡി വളങ്ങൾ കൃത്യമായ ശേഖരിച്ചു വയ്ക്കുന്നതിനുള്ള നടപടികൾ കൃഷി വകുപ്പ് ചെയ്യാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം വാഗണുകളിൽ എത്തുന്ന വളങ്ങൾ സ൦ഭണകെന്ദ്രങ്ങളിൽ സൂക്ഷിക്കാതെ കൂട്ടുവള കമ്പനികൾക്കു൦ കച്ചവടക്കാർക്കു൦ നൽകിയതാണ് ക്ഷാമം രൂക്ഷമാകാൻ കാരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുണനിലവാരം ഇല്ലാത്ത വളങ്ങളുടെ ഉപയോഗ൦ നെൽചെടികളുടെ വളർച്ചയേയു൦ ബാധിച്ചിട്ടുണ്ട് ഇത് കുമിൾരോഗമാണ് എന്നു വരുത്തിതീർക്കാനു൦ കൃഷിവകുപ്പിലെ ചിലർ ശ്രമിക്കുന്നുണ്ട് സ൦സ്ഥാന വ്യാപകമായി കുട്ടുവളങ്ങളുടെ ഗുണനിലവാര പരിശോധന അടിയന്തരമായി ആര൦ഭിക്കണ൦ എന്ന ആവശൃ൦ ശക്തമാണ്.


