കേരള വെളുത്തേടത്ത് നായർ വനിതാ സമാജം നാരീശക്തി കോട്ടയം ജില്ലാസംഗമം നടത്തി

ഫോട്ടോ:കേരള വെളുത്തേടത്ത്നായർ വനിതാസമാജത്തിന്റെ മൂന്നാമത് നാരീശക്തി കോട്ടയം ജില്ലാസംഗമം വൈക്കം വ്യാപാരഭവനിൽ കെവിഎൻഎസ് സംസ്ഥാന പ്രസിഡന്റ് ഇ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

Advertisements

വൈക്കം: പിന്നോക്ക സമുദായങ്ങളുമായി ബന്ധപ്പെട്ട വനിതാസ്വയം സഹായസംഘങ്ങളെ മൈക്രോക്രെഡിറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഉദ്യോഗനിയമനങ്ങളിലെ സംവരണത്തിന് ക്രീമിലെയർ ഒഴിവാക്കണമെന്നും കേരള വെളുത്തേടത്ത് നായർ വനിതാസമാജത്തിന്റെ മൂന്നാമത് നാരീശക്തി കോട്ടയം ജില്ലാസംഗമം ആവശ്യപ്പെട്ടു. വൈക്കം വ്യാപാരഭവനിൽ നടന്ന നാരീശക്തി സംഗമം കെവിഎൻഎസ് സംസ്ഥാന പ്രസിഡന്റ് ഇ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വിജയശ്രീ സ്വാശ്രയസംഘം ജില്ലാതല ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് വിമലാ വിനോദ് അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന രക്ഷാധികാരി ടി.ജി.ഗോപാലകൃഷ്ണൻ നായർ, ജില്ലാ വൈസ് പ്രസിഡന്റ് ആർ.പുഷ്‌പ, ജില്ലാ സെക്രട്ടറി ആശാ ഗിരീഷ്, സംസ്ഥാന ട്രഷറർ ജി.ശശികുമാർ, സെക്രട്ടറി ദീപ്തി സജീവ്, ടി.എൻ. മുരളീധരൻ നായർ, പി.ശിവദാസ്, ആർ. സുശീൽകുമാർ, പി.എസ്. സജിമോൻ, വി.ടി. സുജാത എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles