കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻഐ എൻ ടിയുസി വൈക്കം ഡിവിഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനറൽ ബോഡിയും യാത്രയയപ്പ് യോഗവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

വൈക്കം: കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻഐ എൻ ടിയുസി വൈക്കം ഡിവിഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനറൽ ബോഡിയും യാത്രയയപ്പ് യോഗവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. വൈക്കം വ്യാപാരഭവനിൽ നടന്ന യോഗം കെ.ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു.രാപകൽ ഭേദമന്യേ സേവനം അനുഷ്ഠിക്കുന്ന കെ എസ് ഇബി ജീവനക്കാരുടെ സേവനം ഏറെ വിലമതിക്കുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
കെ ഇ ഇ സി ജില്ലാ സെക്രട്ടറി അജേഷ് കുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന കെ ഇ ഇസി സംസ്ഥാന വൈസ് പ്രസിഡൻ്റ് രാജേഷ് ബി.നായർ,ഡിവിഷൻ ട്രഷറർ കെ.പി.മുരളി, ജില്ലാകമ്മറ്റി അംഗം ഇ.എം.സജി എന്നിവർക്ക് യാത്രയപ്പ് നൽകി.

Advertisements

നഗരസഭ ചെയർമാൻ അബ്‌ദുൾ സലാംറാവുത്തർ മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി നിർവാഹക സമിതി അംഗം മോഹൻ ഡി.ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി.ഉണ്ണി, കെ ഇ ഇസി സംസ്ഥാന സെക്രട്ടറി ഷമിം നാട്യമംഗലം, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എം.ഗോപാലകൃഷ്ണൻ, ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി.വി.കുര്യാച്ചൻ, കെ ഇ ഇസി ഡിവിഷൻ വർക്കിംഗ് പ്രസിഡൻ്റ് കെ.എം.അനിൽകുമാർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് ഗിരീഷ് ഐമനം, പി.കെ. ലാൽജിമോൻ , കെ ഇ ഇ സിഡിവിഷൻ പ്രസിഡൻ്റ് ഗംഗകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles