പാമ്പാടി : കഴിഞ്ഞ ഒൻപതര വർഷത്തെ ഇടത് ഭരണത്തിൽ ദളിത് വിഭാഗങ്ങൾക്ക് നിരാശയെന്ന് സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ്. ദളിത് ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യം അവഗണിച്ചുള്ള അതിദരിദ്ര മുക്ത കേരളം പ്രഖ്യാപനം അടിസ്‌ഥാന ജനത തള്ളിക്കളയും. ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിൽ പ്രഖ്യാപിച്ച ദളിത് ക്രൈസ്തവ സംവരണം പാഴ് വാക്കായി. പട്ടിക വിഭാഗങ്ങളുടെ 158 കോടി രൂപ സർക്കാർ കബളിപ്പിച്ചു. സാമ്പത്തിക സംവരണം നടപ്പിലാക്കിയ സർക്കാർ ദളിത് ക്രൈസ്തവർക്ക് സംവരണം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും കെ കെ സുരേഷ് കുറ്റപ്പെടുത്തി. തൃതല പഞ്ചായത്തിലും ഇരുപത് നിയമസഭ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പിൽ സി എസ് ഡി എസ് സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്നും കെ കെ സുരേഷ് പറഞ്ഞു. കോട്ടയം പാമ്പാടി റിട്രീറ്റ് സെന്ററിൽ ചേർന്ന
സി എസ് ഡി എസ് സംസ്‌ഥാന പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണ വിഷയം ഉയർത്തി സംസ്‌ഥാന വ്യാപകമായി ദളിത് സംഗമങ്ങൾ സംഘടിപ്പിക്കുവാൻ കൺവൻഷൻഷൻ തീരുമാനിച്ചു. നവംബർ 26 ഭരണഘടന ദിനത്തിൽ ഇടുക്കി കട്ടപ്പനയിൽ ദളിത് ക്രൈസ്തവ സംഗമവും പ്രകടനവും ഉദ്ഘാടന പരിപാടിയായി നടത്തും. ഡിസംബർ 12 ന് റാന്നിയിലും ജനുവരി 26 ന് കോട്ടയത്തും ഫെബ്രുവരിയിൽ തിരുവനന്തപുരത്തും സംഗമങ്ങൾ നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്‌ഥാന വൈസ് പ്രസിഡന്റ് വി പി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജെയിംസ്, സംസ്‌ഥാന നേതാക്കളായ സുമിത് മോൻ,സി എം ചാക്കോ, പ്രസന്ന ആറാണി, സണ്ണി ഉരപ്പാങ്കൽ, കെ കെ കുട്ടപ്പൻ, രഞ്ജിത് രാജു ആഷ്‌ലി ബാബു, സുജമ്മ തോമസ്,തോമസ്കുട്ടി തിരുവല്ല, ആൻസി സെബാസ്റ്റ്യൻ, സജീവ് മുകുളയിൽ, അഡ്വ സുരേഷ് കുമാർ, എം ഐ ലൂക്കോസ്, എം എസ് തങ്കപ്പൻ, സണ്ണി അരിമ്പുമല, ജസ്റ്റിൻ കൈപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.


