കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജ പേരാവൂരില്‍ മത്സരിക്കും. തളിപ്പറമ്പില്‍ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയും മത്സരിക്കും.കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർഥി പട്ടിക അംഗീകരിച്ചു.
കഴിഞ്ഞ തവണ മട്ടന്നൂരിലായിരുന്നു കെ.കെ ശൈലജ മത്സരിച്ചിരുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സിറ്റിങ് സീറ്റാണ് പേരാവൂര്‍. യുഡിഎഫ് പിടിച്ചെടുത്ത പേരാവൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കാനാണ് നീക്കം. പേരാവൂരില്‍ മത്സരിക്കാന്‍ തയ്യാറെന്ന് കെ.കെ ശൈലജ സിപിഎം സെക്രട്ടേറിയറ്റില്‍ നിലപാടറിയിച്ചിരുന്നു. പേരാവൂരില്‍ ആര് നിന്നാലും എല്‍ ഡി എഫ് വിജയിക്കുമെന്നും സ്ഥാനാർഥി ആരെന്ന് പാർട്ടി തീരുമാനിക്കുമെന്നും കെ.കെ ശൈലജ പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, നിലവില്‍ തലശ്ശേരി എംഎല്‍എയും സ്പീക്കറുമായ എ.എന്‍ ഷംസീറിന് പകരം കാരായി രാജനെ മത്സരിപ്പിക്കാനാണ് തീരുമാനം.


