ഫോട്ടോ: റോട്ടറിക്ലബ്ബുകൾ, ഐഎംഎ രക്തബാങ്ക്, തലയോലപ്പറമ്പ് മെഡിസിറ്റി കോ-ഓപ്പറേറ്റീവ് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.ടീനാആൻ്റണി ഉദ്ഘാടനം ചെയ്യുന്നു
തലയോലപ്പറമ്പ് : റോട്ടറിക്ലബ്ബുകൾ, ഐഎംഎ രക്തബാങ്ക്, തലയോലപ്പറമ്പ് മെഡിസിറ്റി കോ-ഓപ്പറേറ്റീവ് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തലയോലപ്പറമ്പ് മെഡിസിറ്റി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ നടന്ന രക്തദാനക്യാമ്പ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.ടീനാആൻ്റണി ഉദ്ഘാടനം ചെയ്തു.
പ്രോജക്ട് ചെയർമാൻ എസ്.ദിൻരാജ് അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെഡിസിറ്റി കോപ്പറേറ്റീവ് ഹോസ്പിറ്റൽ വൈസ് പ്രസിഡൻ്റ് ജയകുമാർ, റോട്ടറി ഡിസ്ട്രിക് ഡയറക്ടർ കണ്ണൻഎസ്.പ്രസാദ്,എസ്.ഡി.സുരേഷ്ബാബു, റവന്യു ഡിസ്ട്രിക് ഡയറക്ടർ അൻവർമുഹമ്മദ്, അസിസ്റ്റൻ്റ് ഗവർണർ ബിനു സി. നായർ, ജയിംസ്പാലക്കൻ , അജി എം.ജേക്കബ്, മനോജ് കുമാർതുരുത്തേൽ, പ്രതീഷ്ബാബുമറ്റം, തലയോലപറമ്പ് റോട്ടറി ക്ലബ് സെക്രട്ടറി അഡ്വ.ശ്രീകാന്ത് സോമൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു . ക്യാമ്പിൽ 150 ഓളം പേർ രക്തദാനം ചെയ്തു.


