പാലാരിവട്ടം: ഓൾ കേരളാ കാറ്ററേഴ്സ് അസോസിയേഷൻ (AKCA) സംസ്ഥാന കൗൺസിൽ യോഗവും സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ തിരഞ്ഞെടുപ്പും നടത്തി. സംസ്ഥാന പ്രസിഡന്റ് ആയി എലിയാസ് സക്കറിയ (കോട്ടയം), സംസ്ഥാന ജനറൽ സെക്രട്ടറിയായി റോബിൻ കെ. പോൾ (എറണാകുളം), സംസ്ഥാന ട്രഷറർ ആയി എം. ജെ. താഹ (കൊല്ലം) എന്നിവരെ തെരഞ്ഞെടുത്തു.
എറണാകുളം പാലാരിവട്ടം വൈ എം സി എ ഹാളിൽ നടന്നു പരിപാടിയിൽ എ കെ സി എ മുൻ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാറ്ററിംഗ് വ്യവസായം നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ സംബന്ധിച്ച പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു. ഉയർന്നുവരുന്ന നികുതി ഭാരങ്ങൾ അതേ തുടർന്ന് മുന്നറിയിപ്പുകൾ കൂടാതെയുള്ള അനാവശ്യ പരിശോധനകൾ , ഭക്ഷ്യവസ്തുക്കളുടെ അമിത വിലക്കയറ്റം, വിവിധ ലൈസൻസുകൾക്കും അനുമതികൾക്കും വേണ്ടിയുള്ള നിയമപരമായ കാലതാമസങ്ങൾ , തൊഴിലാളി ക്ഷാമം തുടങ്ങിയ പ്രശ്നങ്ങൾ കാറ്ററിംഗ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുവെന്ന് യോഗം വിലയിരുത്തി. സംസ്ഥാന രക്ഷാധികാരി ബാദുഷ കടലുണ്ടി , വി കെ വർഗീസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു , വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടുകയും, കാറ്ററിംഗ് വ്യവസായത്തെ സംരക്ഷിക്കുന്നതിനായി അനുകൂലമായ നയപരമായ തീരുമാനങ്ങൾ സ്വീകരിക്കണമെന്നും യോഗം ഓൾ കേരളാ കാറ്ററേഴ്സ് അസോസിയേഷൻ (എ കെ സി എ) സംസ്ഥാന കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.


