കോട്ടയം മിക്സഡ് വോയിസിൻ്റെയും കോട്ടയം വൈ എം സി യുടെയും നേതൃത്വത്തിലുള്ള ‘പാഷൻ റെസിറ്റൽ 2026’ സംഗീതാവിഷ്ക്കാരം മാർച്ച് 29 ഞായറാഴ്ച സി എം എസ് കോളജിൽ : റവ. ഡോ. ജോ ജോസഫ് കുരുവിള സന്ദേശം നൽകും

കോട്ടയം: കോട്ടയം മിക്സഡ് വോയിസിൻ്റെയുംകോട്ടയം വൈ എം സി എ യുടെയും ആഭിമുഖ്യത്തിൽ ‘പാഷൻ റെസിറ്റൽ 2026’ സംഗീതപരിപാടി മാർച്ച് 29 ഞായറാഴ്ച വൈകിട്ട് 6.30ന് സി എം എസ് കോളേജ് ഗ്രേറ്റ് ഹാളിൽ നടക്കും. ദി കോട്ടയം മിക്സ്ഡ് വോയ്സസ് അവതരിപ്പിക്കുന്ന പരിപാടി കോട്ടയം വൈ എം സി എ യുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.

Advertisements

വിശുദ്ധ വാരത്തിന്റെ ആത്മീയ സന്ദേശവും കഷ്ടാനുഭവ ഗാനശുശ്രുഷയും ഈ നോമ്പ് കാലത്ത് വിശ്വാസ സമൂഹവുമായി പങ്ക് വയ്ക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.കോട്ടയം മിക്സഡ് വോയിസസിൻ്റെ അറുപതോളം പേർ അടങ്ങുന്ന ഗായക സംഘത്തെ പ്രഫ. എബ്രഹാം സി മാത്യു ആണ് നയിക്കുന്നത്. സെന്റ് തോമസ് മാർത്തോമാ ചർച്ച് വികാർ റവ. ഡോ. ജോ ജോസഫ് കുരുവിള ചടങ്ങിൽ സന്ദേശം നൽകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈ എം സി എ കോട്ടയം പ്രസിഡന്റ് അഡ്വ. ഫ്രാൻസിസ് ജേക്കബ് കെ., റിലീജിയസ് പ്രോഗ്രാമ്സ് ചെയർമാൻ മാത്യു സി. ജോൺ, ജനറൽ സെക്രട്ടറി ഷൈജു ഇ. വർഗീസ് എന്നിവർ പ്രസംഗിക്കും.

Hot Topics

Related Articles