യുവ ദമ്പതികളുടെ മുറിയിലെ ഫ്രിഡ്‌ജിൽനിന്ന് ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി : സംഭവം കൊടുങ്ങല്ലൂരിലെ ഫ്ളാറ്റിൽ നിന്ന്

തൃശൂർ : കൊടുങ്ങല്ലൂരിൽ ഫ്ളാറ്റിലെ ഫ്രിഡ്‌ജിൽനിന്ന് ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ളാറ്റിൽ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിൽ നിന്നാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയത്.

Advertisements

രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഭ്രൂണം കണ്ടത്. ഫ്രിഡ്‌ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. താൻ മൂന്ന് മാസം മൂന്ന് മാസം ഗർഭിണിയായിരുന്നെന്നും ഇക്കഴിഞ്ഞ ഇരുപതാം തീയതി വയറുവേദന അനുഭവപ്പെട്ടതിനെമാസം തികയാതെ പ്രസവിക്കുകയും നഴ്സിങ് പഠിച്ചിട്ടുള്ളതിനാൽ ഭ്രൂണം സ്വയം വേർപ്പെടുത്തുകയും ചെയ്‌തതായി യുവതി പോലീസിന് മൊഴി നൽകി. ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്‌ജിൽ സൂക്ഷിച്ചതെന്നും യുവതി പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Hot Topics

Related Articles