കുറവിലങ്ങാട് : ക്ഷേത്രങ്ങളുടെ കൊടിമരത്തിനുള്ള ലക്ഷണമൊത്ത തേക്കുമരങ്ങള്‍ തേടുന്നവരുടെ യാത്ര അവസാനിക്കുന്നത് മീനച്ചില്‍ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലാണ് ഇവിടുത്തെ തേക്കുമരങ്ങള്‍ കൊടിമരമായി മാറിയത് കേരളത്തില്‍ മാത്രമല്ല. തമിഴ്നാട്ടിലും കര്‍ണാടകത്തിലും. ആന്ധ്രയിലുമൊക്കെ തേക്കുതടികള്‍ കൊടിമരങ്ങളായി ക്ഷേത്രങ്ങള്‍ക്ക് പ്രൗഢിയേറ്റുന്നു. കൊല്ലം പുത്തൂർ ചെറുമങ്ങാട് ചെരുവിൽ ദേവി ക്ഷേത്ര ഭാരവാഹികളുടെ കൊടിമരത്തിനായുള്ള തേക്കുമരത്തിനായുള്ള അന്വേക്ഷണം ചെന്ന് എത്തിയത് മരങ്ങാട്ടുപിള്ളി പൈക്കാട് പകലോമറ്റം കുമ്പിളുങ്കൽ ഷാജുവിൻ്റെ പുരയിടത്തിലാണ് എരുമേലി സ്വദേശി വ്യഷാചാര്യ ബിൻസ് ഔസേപ്പച്ചൻ ആണ് തൻ്റെ 81 മത് കൊടിമര ത്തിനുള്ള മരം അന്യോ ക്ഷിച്ച് ഇവിടെ എത്തിയത്.കൊടിമരത്തിനുള്ള ക്ഷേത്രാധികാരികളുടെ മാനദണ്ഡങ്ങളെല്ലാം ഒത്തിണങ്ങുന്നതാണ് മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ തേക്കുമരങ്ങള്‍. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ നൂറോളം ക്ഷേത്രങ്ങളിലേക്ക് പാലാ മേഘലയിൽനിന്ന് തേക്ക് കൊണ്ടുപോയിട്ടുണ്ട്. വൃക്ഷപൂജ നടത്തി വര്ണത്തുണികളില് പൊതിഞ്ഞാണ് ഘോഷയാത്രയായി തേക്കുമരങ്ങള്‍ കൊണ്ടുപോകുന്നത്.
അധികം ശിഖരങ്ങളില്ലാതെ ഒരേവണ്ണത്തോടുകൂടി ഉയരത്തിലുള്ള
40 മുതല്‍ 60 അടി വരെ ഉയരമുള്ള മരങ്ങളാണ് കൊടിമരത്തിനായി വാങ്ങുന്നത്.ലക്ഷണമെത്ത തേക്ക് മരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വ്യക്ഷത്തിന് തെക്കൻ ചെരിവ് വളവ് . തിരിവ് . പക്ഷിക്കൂട് . ഇത്തിൾ. വ്യക്ഷ പരിസരത്ത് വെയിറ്റ് കുഴി . ചിത ഇവയൊന്നും പാടില്ല 75 ഇഞ്ചും മുകള്‍ഭാഗത്തിന് 50 ഇഞ്ചും വണ്ണം 50 അടി പൊക്കവുമുള്ള തേക്കാണ് മരങ്ങട്ടുപിള്ളി പൈക്കാട് പകലോമറ്റം കുമ്പിളുങ്കൽ ഷാജുവിൻ്റെ പുരയിടത്തിൽ നിന്ന് കൊല്ലം പുത്തൂർ ചെറു മങ്ങാട് ചേരിൽ ദേവി ക്ഷേത്രത്തിൽ ദ്വജപ്രതിഷംക്കായി വെട്ടിക്കൊണ്ടുപോകുന്ന തേക്കുമരങ്ങള്‍ ഔഷധക്കൂട്ടുചേര്ത്ത എണ്ണത്തോണിയിലിട്ട് സംസ്കരിച്ച ശേഷമാണ് കൊടിമരമാക്കി മാറ്റുന്നത്.


