കോട്ടയം കാരാപ്പുഴയിൽ പ്രവർത്തനം ആരംഭിച്ച ജെ. എൻ. എസ് മെഡിക്കൽ സെൻ്റർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ. അനിൽകുമാർ , നഗരസഭ ചെയർപേഴ്സൺ എം. പി സന്തോഷ് കുമാർ , കൗൺസിലർമാരായ ടി എൻ ഹരികുമാർ, അനുഷ കൃഷ്ണ , ഫാ.കുറിയാക്കോസ് കടവുംഭാഗം, സാബു മുരിക്കവേലി , പാസ്റ്റർ ശ്രീവത്സൻ , മാനേജിംങ്ങ് ഡയറക്ടർ ജേക്കബ് പുതുപ്പള്ളി എന്നിവർ സമീപം
കോട്ടയം : കാരാപ്പുഴയിൽ ജെ. എൻ. എസ് മെഡിക്കൽ സെൻ്റർ പ്രവർത്തനം ആരംഭിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആശുപത്രി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ അനിൽകുമാർ സൗജന്യ ഹെൽപ്പ് ഡെസ്കും ഉദ്ഘാടനം ചെയ്തു. ജെ എൻ എസ് മെഡിക്കൽ സെൻ്റർ ചാരിറ്റി ചികിത്സാ സഹായം നഗരസഭ ചെയർപേഴ്സൺ എം. പി സന്തോഷ് കുമാർ വിതരണം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ കൗൺസിലർമാരായ ടി എൻ ഹരികുമാർ, അനുഷ കൃഷ്ണ , ഫാ.കുറിയാക്കോസ് കടവുംഭാഗം, എം. കെ പ്രഭാകരൻ , എൻ എൻ വിനോദ് , സാബു മുരിക്കവേലി , പാസ്റ്റർ ശ്രീവത്സൻ , മാനേജിംങ്ങ് ഡയറക്ടർ ജേക്കബ് പുതുപ്പള്ളി എന്നിവർ പ്രസംഗിച്ചു.


