കോട്ടയം : കോട്ടയം കാർഗിൻ റസ്റ്റ്റോറൻ്റിന് ത്രീ സ്റ്റാർ ക്ലാസിഫിക്കേഷൻ ലഭിച്ചതിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും ആഘോഷവും നടത്തി. ആഘോഷ പരിപാടികൾ മന്ത്രി വി. എൻ വാസവൻ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കാർഗിൻ റസ്റ്റൻ്റ് എം ഡി വി.ടി ശൈലേശ്വരൻ ത്രീ സ്റ്റാർ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് അനാച്ഛാദനം ചെയ്തു. കോട്ടയം ജില്ലയിൽ ത്രീ സ്റ്റാർ പദവി ലഭിച്ച ഏക റെസ്റ്റൻ്റ് ആണ് കാർഗിൻ. ഒരു വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച റസ്റ്ററൻ്റ് ഇതിനോടകം തന്നെ ജില്ലയിലെ ഏറ്റുവും മികച്ച റസ്റ്ററൻ്റുകളിൽ ഒന്നായി മാറിയിട്ടുണ്ട്.
കാർഗീൻ ആരംഭിച്ചത് ഒരു റെസ്റ്റോറന്റ് എന്ന നിലയിൽ മാത്രം അല്ല ഒരു അനുഭവം, ഒരു സംസ്കാരം, ഒരു ആത്മതായ ഭക്ഷ്യപാരമ്പര്യം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ആയിരുന്നുവെന്ന് കാർഗിൻ റസ്റ്റൻ്റ് എം ഡി വി.ടി ശൈലേശ്വരൻ ചടങ്ങിൽ പറഞ്ഞു.
കോട്ടയത്തിന്റെ തനിമ, കേരളത്തിന്റെ രുചി, ഗുണനിലവാരം, സെർവീസ് സ്റ്റാൻഡേർഡ് ഇവയാണ് കാർഗിൻ്റെ അടിത്തറ. അടുത്ത ഘട്ടമായി കോട്ടയം, ചങ്ങനാശ്ശേരി, പളളിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ പ്രീമിയം ഔട്ട് ഡോർ കേറ്ററിങ്ങ് സേവനം ആരംഭിക്കും.
യുവാക്കൾക്ക് പരിശീലനം നൽകുന്ന Kargeen Culinary Training Program ഉം അടുത്ത ഘട്ടമായി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ നേട്ടം കോട്ടയം നഗരത്തിന്റെയും, മുഴുവൻ ഭക്ഷണസാംസ്കാരിക സമൂഹത്തിന്റെയും അഭിമാന നിമിഷമാണ്.നിങ്ങൾ കൊടുത്ത വിശ്വാസത്തിന് ഹൃദയം നിറഞ്ഞ നന്ദി.
ഇനിയും കൂടുതൽ മികച്ച അനുഭവങ്ങളുമായി, കൂടുതൽ ആശ്വസത്തോടെ, കൂടുതൽ നന്മയോടെ —
Kargeen നിങ്ങളോടൊപ്പം മുന്നോട്ടുപോകും.


