കോട്ടയം: കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു. കുന്നംകുളം സ്വദേശിയായ ബിനോയ് കൊണാർക്കിൻ്റെ ഉടമസ്ഥതയിലുള്ള കൊമ്പനാണ് കണ്ണൻ. ഈ ആനയാണ് ഇന്ന് രാവിലെ ചരിഞ്ഞത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിഞ്ഞത്. കുറച്ചുനാളുകളായി എരണ്ടക്കെട്ട് ഉൾപ്പെടെയുള്ള പല അസുഖങ്ങളുമായി ആന രോഗാവസ്ഥയിലായിരുന്നു. മരുന്നുകളോടും കാര്യമായ രീതിയിൽ പ്രതികരിച്ചിരുന്നില്ല.തുടർന്നാണ് ഇന്ന് രാവിലെയാണ് ചെരിഞ്ഞത്.
Advertisements

