എസ് എൻ പുരം : കോത്തല ഗവണ്മെന്റ് വി എച്ച് എസ് എസ്സിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം (4S )
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷവും അങ്കണവാടി സൗഹൃദകൂട്ടായ്മയും സംഘടിപ്പിച്ചു.
കോട്ടയം ഡി ഇ ഒ സുനിമോൾ എം ആർ പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് രഞ്ജിത്ത് കെ കെ അധ്യക്ഷം വഹിച്ച ചടങ്ങിൽ 4S ക്ലബ്ബ് കോർഡിനേറ്റർ അജിത പി ജി സ്വാഗതവും, എം പി ടി എ പ്രസിഡന്റ് പ്രീജ രഞ്ജിത്ത്,ക്ലബ്ബ് ലീഡർ മാസ്റ്റർ ഇസ്മായിൽ സന്തോഷ് ആശംസയും പറഞ്ഞു. 4S ക്ലബ്ബ് ജില്ലാ കോർഡിനേറ്റർ മുഹമ്മദ് അൻസാർ എ മുഖ്യപ്രഭാഷണവും, ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി റിപ്പോർട്ടും അവതരിപ്പിച്ചു. പ്രോഗ്രാം കോർഡിനേറ്റർ അജിമോൾ നന്ദി അർപ്പിച്ചു.





കൂരോപ്പട പഞ്ചായത്തിലെ,എസ് എൻ പുരം,മാടപ്പാട്,
കൂരോപ്പട,
പൂത്തോട്ടപ്പടി,
ഇടയ്ക്കാട്ട്കുന്ന്,
58 കോളനി,
തോട്ടുങ്കൽ എന്നീ അങ്കണവാടികളിലെ 40കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപക അനധ്യാപകർ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കായി വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ആക്ഷൻ സോങ്, പെയിന്റിംഗ് മത്സരങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ച വച്ചു. കുഞ്ഞു ഗാന്ധിജിയും, ചാച്ചാജിയും, കർഷകനും, അധ്യാപകനുമൊക്കെ ഫാൻസി ഡ്രെസ്സ് മത്സരത്തിൽ കൗതുക കാഴ്ചകളായി. കുട്ടിപ്പോസ്റ്റിൽ ഒരു കുട്ടി ഗോൾ എന്ന പുതുമയുള്ള മത്സരം ആവേശത്തോടെയാണ് കുട്ടികൾ സ്വീകരിച്ചത്. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും, മെമെന്റൊയും, ആകർഷകമായ സമ്മാനങ്ങളും നൽകി. എല്ലാ അങ്കണവാടികൾക്കും മെമെന്റോ നൽകി. എം പി ടി എ സ്പോൺസർ ചെയ്ത പായസം ഉൾപ്പെടെയുള്ള സദ്യ പങ്കെടുത്ത എല്ലാവർക്കും വിളമ്പി. സർക്കീട്ട് എന്ന മലയാള സിനിമയിലെ പ്രസക്ത ഭാഗങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് സ്കൂൾ സ്റ്റുഡന്റ് കൗൺസിലർ റിയ മേരി അഗസ്റ്റിൻ, രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്സെടുത്തു. സമീപപ്രദേശത്തുള്ള ഏഴ് അങ്കണവാടികളിലെ കുട്ടികളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് സാമൂഹിക പങ്കാളിത്തത്തോടെ ആഘോഷിച്ച കോത്തല ഗവണ്മെന്റ് വി എച്ച് എസ് എസ്സിലെ ശിശുദിനം മാതൃകയാണ്.


