മെഡിക്കൽ കോളജിൽ കെട്ടിടം വീണ് വീട്ടമ്മ മരിച്ച സംഭവം : ബിന്ദുവിൻ്റെ മകന് ദേവസ്വം ബോർഡിൽ ജോലി : അറിയിപ്പ് പുറത്ത് വിട്ട് മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിലെ ഉപയോഗ ശൂന്യമായ കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി ഉത്തരവായി.

Advertisements

എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ നവനീത്.വി-ക്ക് തിരുവിതാം കൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിൽ ജോലി നൽകുന്നതിനാണ് ബോർഡിന്റെ ഉത്തരവായിട്ടുളളതെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. വൈക്കം അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലാവും ജോലിയിൽ പ്രവേശിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടത് ഏറെ വേദനാജനകമായിരുന്നു. ബിന്ദുവിന്റെ കുടുംബത്തെ ചേർത്തു പിടിക്കുകയാണ് എൽഡിഎഫ് സർക്കാർ. കുടുംബത്തിന് സർക്കാർ വാഗ്ദാനം നൽകിയ പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറിയിരുന്നു. അതിനൊപ്പം ജോലികൂടി നൽകി കുടുംബത്തിൻ്റെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് സർക്കാർ എന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles