ഫോട്ടോ: മൂത്തേടത്ത് കാവ് ഭഗവതിയുടെ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിനെ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് എതിരേൽക്കുന്നു
വൈക്കം.ആചാരപെരുമയോടെ മൂത്തേടത്ത് കാവ് ഭഗവതിയുടെ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കും ഉദയനാപുരം സുബ്രമ്മണ്യ ക്ഷേത്രത്തിലേക്കുമുള്ള എഴുന്നള്ളിപ്പ് നടന്നു. ദേശദേവതയായ മൂത്തേടത്ത് കാവിലമ്മ ക്ഷേത്രത്തിലെ എട്ടാം ഉൽസവ നാളിൽ വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളിലേക്ക് എഴുന്നള്ളുക പതിവ് ആചാരമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കം, വടയാർ സമൂഹങ്ങളിലും ചെമ്മനത്തുകര പയറു കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലും നടത്തിയ ഇറക്കിയെഴുന്നള്ളിപ്പിനും വിശേഷാൽ പൂജകൾക്ക് ശേഷം തിരിച്ച് മൂത്തേടത്ത് കാവിൽ എത്തിയതോടെ എഴുന്നളളിപ്പ് സമാപിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം ഊരാഴ്മക്കാരായ ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി, മുരിഞ്ഞൂർ മന വിഷ്ണു നമ്പൂതിരി , ആനത്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരി, മുൻ ശബരിമല മേൽശാന്തി മുരളിധരൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി ഹരിഹരൻ നമ്പൂതിരി, വടയാർ ഗോപാലകൃഷ്ണൻ , സാഗർ എന്നിവർ നേതൃത്വം നല്കി.

