യക്ഷിവിളക്കാവിലെ ആയില്യം മഹോത്സവത്തോട് അനുബന്ധിച്ച് മഹാസൃന്ദന യാത്ര നടത്തി

പന്തളം: യക്ഷിവിളക്കാവിലെ ആയില്യം മഹോത്സവത്തോട് അനുബന്ധിച്ച് മഹാസൃന്ദന യാത്ര നടത്തി. ഞായറാഴ്ച രാവിലെ 9 മണിക്ക് മങ്ങാരം ചക്കോളി ശ്ശേരി കാവിൽ നിന്നും ആരംഭിച്ച യാത്ര കുരീക്കാവ്, പാലത്തടം, മുള്ളംകോട്ട് വിള, തേക്കുനിൽക്കുന്നതിൽ, നെടിയകാലായിൽ, മൂർത്തയ്യത്ത് തുടങ്ങിയ പ്രദേശങ്ങളിലൂടെ അമ്പലം നിൽക്കുന്നതിൽ ജംക്ഷൻ എത്തി അവിടെ നിന്നും സ്വീകരിച്ച് യാത്ര യക്ഷിവിളക്കാവിൽ മടങ്ങി എത്തി. ഈ വർഷത്തെ യക്ഷിവിളക്കാവ് ആയില്യം മാർച്ച് 29 ഞായറാഴ്ച ആണ്. ഉത്സവത്തോട് അനുബന്ധിച്ചുള്ള കലവറ നിറക്കൽ ഘോഷയാത്ര മങ്ങാരം പാണ്ടിപ്പുറത്ത് കാവിൽ നിന്നും ആരംഭിച്ചു. മഹാസ്യന്ദനയാത്രക്ക് യക്ഷി വിളക്കാവ് ക്ഷേത്രസംരക്ഷണ സമിതി പ്രസിഡൻ്റ് കെ സി വിജയമോഹൻ, സെക്രട്ടറി ആർ വിഷ്ണു രാജ്, ട്രഷറർ ശ്രീജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles