കൊലപാതകത്തെ തുടർന്ന് അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം : വിലപിടിപ്പുള്ള വസ്തുക്കളും ഇലട്രോണിക്സ് ഉപകരണങ്ങളും മോഷണം പോയി : സംഭവം ഏറ്റുമാനൂർ പട്ടിത്താനം രക്നഗിരി പള്ളിക്കു സമീപം

കുറവിലങ്ങാട് : കൊലപാതകത്തെ തുടർന്ന് അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. വിലപിടിപ്പുള്ള വസ്തുക്കളും ഇലട്രോണിക്സ് ഉപകരണങ്ങളും മോഷണം പോയി ഏറ്റുമാനൂർ പട്ടിത്താനം രക്നഗിരി പള്ളിക്കു സമീപം കഴിഞ്ഞ വർഷം സെപ്റ്റംബർ 26 ന് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപെടുത്തി തൊടുപുഴ ഉടുമ്പന്നൂർ ഭാഗത്ത് വനത്തിനോട് ചേർന്ന കൊക്കയിൽ തള്ളിയ കപ്പടക്കുന്നേൽ ജെസിയുടെ വിട്ടിലാണ് മോഷണം നടന്നത് ഇവരുടെ വിദേശത്തുള്ള മകൻ മൂന്ന് ദിവസം മുമ്പ് നാട്ടിൽ എത്തി വിടും പരിസരവും വ്യത്തിയാക്കിയതിനുശേഷം ബന്‌ധുവീട്ടിൽ പോയി പിറ്റേ ദിവസം തിരികെ എത്തിയപ്പോൾ ആണ് മോഷണം നടന്ന വിവരം അറിഞത് വീട്ടിൽ നിന്നും വിലപിടിപ്പുള്ള പല വസ്‌തുക്കളും മരിച്ച ജെസിയുടെ വസ്‌തുക്കളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മോഷണം പോയവയിൽ പെടുന്നു ജെസിയുടെ ഭർത്താവും കൊലപാതകക്കേസിലെ പ്രതിയുമായ സാം കെ ജോർജ് 59 ഇപ്പോൾ ജാമ്യത്തിൽ ആണ് കുറവിലങ്ങാട് പോലീസും ഡോഗ് സ്‌ക്വാഡും ഫിംഗർപ്രിൻ്റ് വിദഗ്ധരും വീട്ടിൽ പരിശോധനകൾ നടത്തി.

Advertisements

Hot Topics

Related Articles