കോട്ടയം ഉഴവൂരിൽ നായാട്ടിനു പോകുന്നതിനിടെ ബൈക്ക് മറിഞ്ഞു: തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയുതിർന്ന് ഉഴവൂർ സ്വദേശി മരിച്ചു

കോട്ടയം : നായാട്ടിനു പോകുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അബദ്ധത്തിൽ തോക്കിൽ നിന്നും വെടിപൊട്ടി ഉഴവൂർ സ്വദേശിക്ക് ദാരുണാന്ത്യം. ഉഴവൂർ ഓക്കാട്ട് അഡ്വ ജോബിലൂക്കോസാണ് (53) മരിച്ചത്. ഉഴവൂർ തിരുരിട്ടി ഭാഗത്ത് തിങ്കളാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. നായാട്ടിനായി തോക്കുമായി പോകുന്ന വഴി സ്ക്കൂട്ടർ മറിഞ്ഞ് തോളത്ത് തൂക്കിയിരുന്ന തോക്ക് പൊട്ടുകയായിരുന്നു, അദ്ദേഹത്തിന്റെ ശരീരത്തിൽ വെടിയുണ്ട തുളഞ്ഞു കയറിയെന്നാണ് മനസ്സിലാകുന്നത്. സംഭവം അറിഞ്ഞ് പോലീസ് സംഘവും സ്ഥലത്ത് എത്തി.

Advertisements

Hot Topics

Related Articles