ഒരു കിലോയിലധികം കഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ച കേസ്: ഒളിവിൽ കഴിഞ്ഞ പ്രതി എക്സൈസ് പിടിയിൽ: പിടിയിലായത് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ ബാദുഷ

കോട്ടയം:എക്സൈസ് രജിസ്റ്റർ ചെയ്ത മേജർ കഞ്ചാവ് കേസിലെ പ്രതിയും കോട്ടയത്തെ പ്രധാന കഞ്ചാവ് ഇടപാടുകാരനുമായ ബാദുഷ ഷാഹിലി (29) നെ അറസ്റ്റ് ചെയ്തു. ഇയാളും സുഹൃത്തായ താരിഫും ചേർന്ന് കഞ്ചാവ് പായ്ക്കറ്റുകളിലാക്കുമ്പോൾ എക്സൈസ് സംഘം പ്രദേശം വളയുകയായിരുന്നു. സംഘത്തെ വെട്ടിച്ച് കടന്ന് കളഞ്ഞ ബാദുഷ ഒളിവിൽ പോവുകയായിരുന്നു . താരിഫിനെ അന്ന് തന്നെ പിടികൂടിയിരുന്നു.

Advertisements

ഈ കേസിൽ ഒരു കിലോയിലധികം കഞ്ചാവ് പിടികൂടിയിരുന്നു. ഇയാൾ ഈ കേസിലെ രണ്ടാം പ്രതിയാണ്. കോട്ടയത്തെ വിവിധ സ്റ്റേഷനുകളിൽ മയക്ക്മരുന്ന്, അടിപിടി ഉൾപ്പെടെ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട് . എക്സൈെസിലും പോലീസിലും ഇയാളുടെ പേരിൽ മേജർ മയക്ക്മരുന്ന് കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എക്സൈസ് സംഘത്തിൽ കോട്ടയം സർക്കിൾ ഇൻസ്പെകാർ സജികുമാർ വി ആർ അസി എക്സൈസ് ഇൻസ്പെക്ടർമാരായ ആനന്ദ് രാജ് ബി, സന്തോഷ് കുമാർ ബി, കണ്ണൻ സി, സിവിൽ എക്സൈസ് ഓഫീ സർ അനീഷ് രാജ് കെ ആർ, എക്സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles