മുഖ്യമന്ത്രിയെ തിരഞ്ഞ് ഓട്ടോയിൽ എത്തിയ അജ്ഞാതൻ; പൊലീസ് പിടികൂടി ആശുപത്രിയിലെത്തിച്ചു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ തേടി വന്ന അജ്ഞാതന്റെ പ്രവേശനത്തിൽ കണ്ണൂരിൽ ആശയക്കുഴപ്പം. മന്ത്രിയുടെ തറവാടുവീടിലും സ്വകാര്യവീടിലും എംഎൽഎ ഓഫീസിലും എത്തിച്ചേർന്ന ഇയാൾ, മുഖ്യമന്ത്രിയുണ്ടോ എന്ന് അന്വേഷിക്കുകയും ഫോട്ടോ കാണണമെന്നാവശ്യപ്പെടുകയും ചെയ്തു.ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ ഓട്ടോയിൽ എത്തിയത്. ആദ്യം എടക്കടവ് മുണ്ടയിലെ മുഖ്യമന്ത്രിയുടെ തറവാടുവീട്ടിലേക്കും പിന്നീട് പിണറായി പാണ്ട്യാലമുക്കിലെ സ്വകാര്യവീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും ഇയാൾ പോയി. തുടർച്ചയായി സ്ഥലങ്ങളിലെത്തിയതോടെ സംശയം തോന്നിയ നാട്ടുകാരുടെ വിവരമനുസരിച്ച് പൊലീസ് സ്ഥലത്തെത്തി.തുടർന്ന് കണ്ണൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസ് കമ്മീഷണറുടെ അടുത്തെത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് കണ്ടെത്തി. തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചു.

Advertisements

Hot Topics

Related Articles