ശരീരത്തിന് ക്ഷീണംതോന്നിയാല്‍ വിറ്റാമിൻ സപ്ലിമെന്റുകള്‍: കൊവിഡിന് ശേഷം സ്വയം ചികിത്സ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്

കോഴിക്കോട്: ശരീരത്തിന് ക്ഷീണംതോന്നിയാല്‍ ചികിത്സതേടാതെ മരുന്നുകടകളില്‍പ്പോയി വിറ്റാമിൻ സപ്ലിമെന്റുകള്‍ വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്നു.സപ്ലിമെന്റ് എന്ന രീതിയില്‍ ഇത്തരത്തില്‍ ഗുളിക വാങ്ങിക്കഴിക്കുന്നത് ആരോഗ്യകരമല്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാല്‍, ആന്റിബയോട്ടിക്കുകളുടെയും മറ്റും കാര്യത്തില്‍ നിയന്ത്രണമില്ലാത്തതിനാല്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെയും ഇവ ലഭിക്കും.

Advertisements

കോവിഡ് കാലത്തിനുശേഷമാണ് സപ്ലിമെന്റുകളെന്ന രീതിയില്‍ ഗുളികകള്‍ വാങ്ങിത്തുടങ്ങിയതെന്ന് ഫാർമസിസ്റ്റുകള്‍ പറയുന്നു. വിറ്റാമിൻ സി, ഡി, ഇ, ബി കോംപ്ലക്സ്, ഒമേഗ ത്രി ഫാറ്റി ആസിഡ് എന്നിവയെല്ലാം വാങ്ങുന്നുണ്ട്. “മുടികൊഴിച്ചില്‍ ഉണ്ടാകുമ്ബോള്‍പ്പോലും പലരും വിറ്റാമിൻ ഇ ചോദിച്ചുവരും. ഇന്റർനെറ്റില്‍ തപ്പിയാണ് സ്വയം രോഗം കണ്ടെത്തി മരുന്ന് നിശ്ചയിക്കുന്നത്.” -കോഴിക്കോട്ടെ ഒരു ഫാർമസിസ്റ്റ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമൂഹികമാധ്യമങ്ങളിലെ ആധികാരികതയില്ലാത്ത പ്രചാരണങ്ങളും സപ്ലിമെന്റുകള്‍ വാങ്ങാൻ പ്രേരണയാകുന്നുണ്ട്. ചില വിറ്റാമിൻ ഗുളികകള്‍ പൊടിച്ച്‌ മിശ്രിതമാക്കിമാറ്റി സൗന്ദര്യസംരക്ഷണത്തിനെന്നപേരില്‍ മുഖത്ത്‌ പുരട്ടുന്നവരുമുണ്ട്. ഇത്തരത്തില്‍ സപ്ലിമെന്റുകള്‍ ദുരുപയോഗംചെയ്യുന്നുണ്ട്.വിറ്റാമിൻ, ഡ്രഗ് എന്ന രീതിയിലും ഡയറ്ററി സപ്ലിമെന്റ് എന്ന രീതിയിലും വില്‍ക്കുന്നുണ്ട്. ഡയറ്ററി സപ്ലിമെന്റിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് മാത്രമാണ് വേണ്ടത്. മറ്റുള്ളതിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ ലൈസൻസുണ്ടാവും. ഇതൊന്നുമറിയാതെയാണ് ഇവ വാങ്ങുന്നത്. ഇത്തരം സപ്ലിമെന്റുകളുടെ ഉപയോഗത്തെക്കുറിച്ച്‌ പഠനമൊന്നും നടക്കുന്നില്ലെന്നും എന്താണെന്നറിയാതെയാണ് പലരും വാങ്ങുന്നതെന്നും ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ എ. സക്കീർ ഹുസൈൻ പറഞ്ഞു.

ആന്റിബയോട്ടിക്, വേദനസംഹാരി പോലുള്ളവയുടെ അമിതോപയോഗം പലപ്പോഴും വൃക്കയെയും കരളിനെയുമെല്ലാം ബാധിച്ചേക്കാം. വെള്ളത്തില്‍ ലയിക്കുന്നതും കൊഴുപ്പില്‍ ലയിക്കുന്നതുമായ വിറ്റാമിനുകളുണ്ട്. ചിലത് മൂത്രത്തിലൂടെയും മറ്റും പുറന്തള്ളപ്പെടും. എന്നാല്‍, ചിലത് ശരീരത്തില്‍ അടിഞ്ഞുകൂടും. അത് ദോഷകരമായി ബാധിക്കാം. വിശപ്പില്ലായ്മ, തളർച്ച, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുണ്ടായേക്കും. എന്നാല്‍, ഈ മേഖലയില്‍ കൂടുതല്‍ വിദഗ്ധപഠനങ്ങള്‍ നടന്നിട്ടില്ല.

Hot Topics

Related Articles