കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡ് ആലപ്പുഴയും ഒൻപതാം വാർഡ് പനച്ചിക്കാടും എസ്.സി സംരവണത്തിൽ. രണ്ടാം വാർഡ് ആലപ്പുഴ പട്ടികജാതി സ്ത്രീ സംവരണത്തിലും, ഒൻപതാം വാർഡ് പനച്ചിക്കാട് പട്ടികജാതി ജനറൽ വിഭാഗത്തിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. സ്ത്രീ സംവരണത്തിൽ അഞ്ചാം വാർഡ് കണിയാന്മല, ആറാം വാർഡ് ചോഴിയക്കാട്, ഏഴാം വാർഡ് പരുത്തുംപാറ, 10 ആം വാർഡ് വെള്ളുത്തുരുത്തി, 11 ആം വാർഡ് പടിയറ, 12 ആം വാർഡ് വിളക്കാംകുന്ന്, 16 ആം വാർഡ് ഹൈസ്‌കൂൾ, 17 ആം വാർഡ് സായിപ്പ്കവല, 20 ആം വാർഡ് തോപ്പിൽ, 23 ആം വാർഡ് കടുവാക്കുളം, 24 ആം വാർഡ് കുന്നമ്പള്ളി എന്നിവ ആണ് ഉൾപ്പെട്ടിരിക്കുന്നത്.
Advertisements


