ശബരിമല സ്വർണപ്പാളി കേസ്: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; രഹസ്യകേന്ദ്രത്തിലെ ചോദ്യം ചെയ്യലിൽ വ്യക്തത പ്രതീക്ഷിച്ച് അന്വേഷണസംഘം

തിരുവനന്തപുരം:ശബരിമല സ്വർണപ്പാളി വിവാദത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന രണ്ട് എഫ്ഐആറിലും ഉണ്ണികൃഷ്ണൻ പോറ്റി പ്രതിയാണ്. സ്വർണപ്പാളികളിൽ ഉണ്ടായിരുന്ന സ്വർണം ചെന്നൈയിലെ സ്മാർട് ക്രിയേഷൻസിൽനിന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയെന്നും അതു ദേവസ്വം ബോർഡിനെ തിരികെ ഏൽപ്പിച്ചതായി രേഖകൾ ഇല്ലെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി പ്രത്യേക സംഘം രൂപീകരിച്ചത്.

Advertisements

കഴിഞ്ഞ ദിവസങ്ങളിൽ ദേവസ്വം ആസ്‌ഥാനത്ത് എത്തി സംഘം ദേവസ്വം എസ്‌പിയുമായി കൂടിക്കാഴ്ച‌ നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തെങ്കിൽ മാത്രമേ ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരികയുള്ളു.കഴിഞ്ഞ ദിവസങ്ങളിൽ ദേവസ്വം ആസ്‌ഥാനത്ത് എത്തി സംഘം ദേവസ്വം എസ്‌പിയുമായി കൂടിക്കാഴ്ച‌ നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തെങ്കിൽ മാത്രമേ ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരികയുള്ളു വീണ്ടും അന്വേഷണസംഘം ഓർമ്മപ്പെടുത്തി

Hot Topics

Related Articles