കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ ആക്രമിച്ച് കവർച്ച; ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ യുവാവ് അറസ്റ്റിൽ 

കോട്ടയം: ഗാന്ധിനഗറിൽ യുവാവിനെ ആക്രമിച്ചു കവർച്ച നടത്തിയ സംഭവത്തിൽ ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ യുവാവ് അറസ്റ്റിൽ. ആർപ്പൂക്കര വില്ലൂന്നി കുളങ്ങരപ്പറമ്പ് വീട്ടിൽ സോജുമോൻ സാബു(23)വിനെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെകടർ ടി.ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഡിസംബർ 29 ന്  വൈകിട്ട് 08.00 മണിയോടെ   ഗാന്ധിനഗർ   കുരിശുപള്ളി ജങ്ഷൻ  ഭാഗത്തായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരനായ വിവിൻ വിശ്വനാഥനെ പ്രതി  തടഞ്ഞു നിർത്തി പിടിച്ചിറക്കുകയായിരുന്നു. തുടർന്ന്, ഐ.സി.എച്ച് ഭാഗത്തുള്ള   വീട്ടിൽ കൊണ്ട് പോകുകയായിരുന്നു. 

Advertisements

തുടർന്ന്,  കട്ടിയുള്ള വടി  കൊണ്ട്   തലക്ക് പിന്നിലിടിച്ചും  നിലതിട്ട് ചവുട്ടിയും മറ്റും പരിക്കേൽപ്പിച്ചു. ഇതിന് ശേഷം  ബാഗിലുണ്ടായിരുന്ന  1140 രൂപയും  490   രൂപാ വില വരുന്ന മദ്യവും  കവർച്ച ചെയ്യുകയും, ഇയാളുടെ ബാഗിലുണ്ടായിരുന്ന   3600 രൂപാ വില വരുന്ന   ഹെഡ്  മസാജർ  നിലത്ത്   അടിച്ച്   പൊട്ടിച്ച്  നശിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി.  സംഭവത്തിൽ    ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി. തുടർന്ന്  പ്രതിയായ   സോജുമോൻ സാബു എന്നയാളെ ഗാന്ധിനഗർ പോലീസ് അറസ്റ്റ്   ചെയ്തത്. കോടതി മുമ്പാകെ   ഹാജരാക്കിയ പ്രതിയെ റിമാൻഡ്  ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടതും മുൻപ് കാപ്പാ  നിയമപ്രകാരമുള്ള   നടപടികൾ   നേരിട്ട് വന്നിരുന്നതുമായ ആളാണ് സോജു.

Hot Topics

Related Articles