കാപ്പാ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചു; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയത് റിമാന്റ് ചെയ്തു

കോട്ടയം: കാപ്പാ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. വാകത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ തോട്ടയ്കാട് പൊങ്ങന്താനം പോസ്റ്റൽ അതിർത്തിയിൽ ശാന്തിനഗർ കോളനിയിൽ മുളളനളക്കൽ വീട്ടിൽ മോനുരാജി(30)നെയാണ് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നിർദേശ പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം നവംബറിൽ ഇയാളെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ, ഇയാൾ കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് വാകത്താനം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഞാലിയാകുഴി ബസ്സ് സ്റ്റാൻഡിന് സമീപത്ത് ഇയാൾ എത്തിയതായി ചങ്ങനാശേരി ഡിവൈഎസ്പി കെ.പി ടോംസണിന് വിവരം ലഭിച്ചു. തുടർന്ന് വാകത്താനം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ അനിൽകുമാർ എം.കെ യും സംഘവും സ്ഥലത്ത് എത്തി പ്രതിയെ പിടികൂടി. തുടർന്ന് കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles