കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 15 ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 15 ശനിയാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുളിമൂട് , പൂപ്പട , ചെറിയാൻ ആശ്രമം, ഗുഡ്ന്യൂസ്, മറീന റബേഴ്സ്, വരാപ്പള്ളി , മരിയൻ സെൻറർ , പൊൻ പള്ളി, ഞാറയ്ക്കൽ , വട്ട വേലി, വെട്ടിക്കൽ, മധുരം ചേരിക്കടവ്, ക്രിസ്റ്റീൻ, പള്ളിക്കൂടം, മരിയൻ സ്കൂൾ , കളത്തിപ്പടി, ട്രാൻസ്ഫോമറുകളിലും കളത്തിപ്പടി ടൌണിലും രാവിലെ 9 മുതൽ 5 വരെ  വൈദ്യുതി മുടങ്ങും.  കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുക്കട ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ  വൈദ്യുതി മുടങ്ങും. 

Advertisements

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചെമ്മരപ്പള്ളിക്കുന്ന്  ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 00 മണി മുതൽ വൈകിട്ട് 5 00 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ   ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പുതിയത്രക്കോവിൽ ,വാഴേമഠം ,ചിറയിൽപാടം .തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന  മാടത്തരുവി , അടവിച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ കോസ് വേ, വഞ്ചാങ്കൽ വിഐപി, താഴത്തെ നടക്കൽ, ഈലക്കയം, കൊട്ടുക പള്ളി, കുഴിവേലി, മിനി ഇൻഡസ്ട്രി, നടക്കൽ, മുണ്ടയ്ക്ക പറമ്പ് എന്നീ ഭാഗങ്ങളിൽ 8:30 മുതൽ 1 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബാങ്ക് പടി,  വെള്ളത്തുരുത്തി നമ്പർ 2 എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  നാട്ടകം  ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൂഴിക്കുന്ന്,പുകുടിയിൽപാടം  ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ ഉച്ചക്ക്  02:00 വരെ  വൈദ്യുതി മുടങ്ങും. 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തലപ്പാടി, സെൻറ് ജൂഡ് സ്കൂൾ,  എസ് എം ഇ ഫാർമസി, ചൂരക്കുറ്റി, മലകുന്നം, കൈപ്പനാട്ടുപടി എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, ചെത്തിപ്പുഴ പഞ്ചായത്ത്‌, ഹള്ളാപ്പാറ, ദേവമാതാ, ആനന്താശ്രമം

ചുടുകാട്, മോർകുളങ്ങര ഓവർ ബ്രിഡ്ജ്, ചെത്തിപ്പുഴ കടവ്, കാനറാ പേപ്പർ മിൽ റോഡ്, കാനറാ പേപ്പർ മിൽ, റിലൈൻസ്, അച്ചായൻസ്, മീൻ ചന്ത, എ.ജെ റിയൽ, മീഡിയ വില്ലേജ് , തവളപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട്  5 മണി വരെ വൈദുതി മുടങ്ങും. 

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കാലായിപ്പടി, കുതിരപ്പടി , വൈഎംഎ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിങ് വർക്കിന്റെ ഭാഗമായി ചാവറ, കരിപ്പ, റാണി റൈസ് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മണി മുതൽ ഉച്ചക്ക് 12 മണി വരെയും ചെറുപുഷ്പം, 130 പാടം, നെല്ലറ, കൈതപ്പാടം, കരിപ്പൂത്തട്ടു, സൂര്യക്കവല, കണിച്ചേരി മണിയാപറമ്പ്, ആര്യാട്ടൂഴം ട്രാൻസ്ഫോർമറുകളിൽ ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles