കോട്ടയം : മെഡിക്കല്‍ കോളജില്‍ വെള്ളം ഇല്ലാത്തതിനെ തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും ശസ്ത്രക്രിയകള്‍ മുടങ്ങി. വെള്ളമടിക്കുന്ന മോട്ടോറിലെ തകരാറാണ് കാരണം. ഇന്നലെ രാവിലെ മുതല്‍ വെള്ളം ഇല്ലാത്തതില്‍ പ്രതിസന്ധികള്‍ നേരിട്ടിരുന്നു.
ഔദ്യോഗികമായി ലഭിക്കുന്ന വിവരം പ്രകാരം മൂന്ന് ശസ്ത്രക്രിയകള്‍ മാത്രമാണ് ഇന്നലെ നടന്നിട്ടുള്ളത്. മറ്റുള്ളതെല്ലാം വെള്ളം ഇല്ലാത്തതിനെ തുടർന്ന് മാറ്റിവെക്കേണ്ടി വരികയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നും ശസ്ത്രക്രിയകൾ നടക്കില്ല. അവശ്യ കാര്യങ്ങൾക്ക് വെള്ളം എത്തിക്കുന്നുണ്ട് എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതർ അറിയിച്ചു. മൂന്നു ദിവസമായി വെള്ളത്തിൻ്റെ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതേ തുടർന്ന് ഇന്നലെ ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. ഇതേ തുടർന്ന് ഇന്നലെ രാവിലെ ആശുപത്രിയിൽ അഗ്നിരക്ഷാ സേനയുടെ വാഹനത്തിലാണ് വെള്ളം എത്തിച്ചത്. ഇന്നും സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ് .

