കുറവിലങ്ങാട് സയൻസിറ്റിയിൽ പിൻവാതിൽ നിയമനം നടന്നതായി പരാതി : യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗവർണർക്കും കളക്ടർക്കും പരാതി നൽകി

കുറവിലങ്ങാട് : കോഴായിലെ കേരള സയൻസ് സിറ്റിയിൽ ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ പിൻവാതിൽ നിയമനം നടത്തി എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് പയസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജില്ലാ കളക്ടർ വി.വിഗ്നേശ്വരി എന്നിവർക്ക് പരാതി നൽകി.സയൻസ് സിറ്റിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവനക്കാരായി കുടുംബശ്രീ അംഗങ്ങളെ നിയമിക്കും എന്ന ഔദ്യോഗിക അറിയിപ്പിനെത്തുടർന്നാണ് കുടുംബശ്രീ അംഗങ്ങൾ അല്ലാത്തവർ ഉൾപ്പെടെയുള്ളവർക്ക് കുറവിലങ്ങാട് സയൻസ് സിറ്റിയിൽ പിൻവാതിൽ നിയമനം നൽകിയിരിക്കുന്നത്.ഗവേണിങ് കൗൺസിൽ ചെയർപേഴ്‌ണായ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ അറിവോടെയാണ്, ശാസ്ത്ര-സാങ്കേതിക മ്യൂസിയം വകുപ്പിന് കീഴിലെ ഈ പിൻവാതിൽ നിയമനം നടന്നിരിക്കുന്നതെന്ന് പരാതിക്കാരൻ ആരോപിക്കുന്നുനിയമനം കിട്ടിയവരെല്ലാം സിപിഎം ഭാരവാഹികളും അവരുടെ ബന്ധുക്കളുമാണ്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം, സിപിഐ ലോക്കൽ സെക്രട്ടറിയുടെ മകൻ, സിപിഎം ബ്രാഞ്ച് സെക്രട്ടറി, ഡി വൈ എഫ് ഐ മേഖല ഭാരവാഹി, ഇയാളുടെ ബന്ധുവായ വനിത എന്നിവർക്കാണ് നിയമനം നൽകിയതെന്ന് ജോർജ്ജ് പയസ് ആരോപിക്കുന്നു. ഇവരാരും കുടുംബശ്രീ അംഗങ്ങളല്ല. മാണി ഗ്രൂപ്പിനെയോ, എൽഡിഎഫ് ലെ മറ്റ് ഘടകകക്ഷികളെയോ പോലും അറിയിക്കാതെയാണ് നിയമനം നടത്തിയിട്ടുള്ളത് എന്നും പരാതിക്കാരൻ ആരോപിക്കുന്നു.യുഡിഎഫ് ഭരിക്കുന്ന കുറവിലങ്ങാട് പഞ്ചായത്തിലെയോ എൽഡിഫ് ഭരിക്കുന്ന മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെയോ ഭരണസമിതിയോ, സിഡിഎസ് ചെയർപേഴ്സൺമാരോ അറിയാതെയാണ് ഈ “കുടുംബശ്രീ” നിയമനം. ഇത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും നിയമനങ്ങൾ റദ്ദാക്കണമെന്നും പരാതിയിൽ പറയുന്നു.

Hot Topics

Related Articles