കോട്ടയം : ഏറ്റുമാനൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥി ആഷ്ന തമ്പി.ഇല്ലിക്കൽ കവലയിൽ ജനങ്ങളെ നേരിൽ കണ്ട് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. കാരിത്താസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരവും അവരുടെ പ്രശ്നങ്ങളും മണ്ഡലത്തിലുടനീളം ചർച്ച ചെയ്യും.
Advertisements
കോർപ്പറേറ്റ് നയങ്ങളിലൂടെ ജനജീവിതം തകർക്കുന്ന മുന്നണികൾക്കെതിരെ വിധിയെഴുതാൻ ജനകീയ സമരത്തിൻ്റെ ഒരേയൊരു അനിഷേധ്യ ശക്തിയായ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് അനിവാര്യമാണ്. താനടക്കമുള്ള യുവാക്കൾ അനുഭവിക്കുന്ന തൊഴിലില്ലായ്മ പ്രശ്നം ഈ തെരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാ വിഷയമാക്കുമെന്നും ആഷ്ന തമ്പി വ്യക്തമാക്കി.

