ടിവിപുരം : സീനിയർ ചേംബർ ഇൻ്റർ നാഷണൽ വൈക്കം ലീജിയൻ, ടിവിപുരം പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ക്യാൻസർ ബോധവത്ക്കരണ സെമിനാർ നടത്തി. ടിവിപുരം പഞ്ചായത്തിലെ വയോജന മന്ദിരത്തിൽ നടന്ന ക്യാൻസർ ബോധവത്ക്കരണ സെമിനാർ ടിവിപുരം പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു ഉദ്ഘാടനം ചെയ്തു.
Advertisements
സീനിയർ ചേംബർ പ്രസിഡൻ്റ് അഡ്വ.എം.പി.മുരളീധരൻ അധ്യക്ഷത വഹിച്ചു.സീനിയർ ചേംബർ നാഷണൽ ഡയറക്ടർ കെ.പി. വേണുഗോപാൽ വിഷായവതരണം നടത്തി. ക്യാൻസർ രോഗ വിദഗ്ധൻ ഡോ.സി.എൻ. മോഹനൻ നായർ ബോധവത്ക്കരണ സെമിനാർ നയിച്ചു.സീനിയർ ചേംബർ സെക്രട്ടറി കെ.ശിവപ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ കവിതാറെജി, അനിയമ്മ അശോകൻ, നീ തുമ്പോൾസനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.


