കോട്ടയം പാലായിൽ ഉടമയുടെ വീടിനു സമീപം തളച്ചിരുന്ന കൊമ്പൻ ഇടഞ്ഞോടി; നിരവധി വാഹനങ്ങൾ തകർത്തു

കോട്ടയം: പാലാ ഐങ്കൊമ്പിൽ ഉടമയുടെ വീടിനു സമീപത്തെ പുരയിടത്തിലെ കെട്ടുംതറയിൽ നിന്നും ഇടഞ്ഞോടിയ കൊമ്പൻ വാഹനങ്ങൾ തകർത്തു. പാലായിലെ വേണാറ്റുമട്ടം ഗോപാലൻകുട്ടി എന്ന കൊമ്പനാണ് ഇടഞ്ഞോടിയത്. പാലാ ഐങ്കൊമ്പ് ജംഗ്ഷനിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഉടമയുടെ കെട്ടും തറയിൽ നിന്നും ഇടഞ്ഞോടിയ കൊമ്പൻ വീടുകളുടെ മുറ്റത്തേയ്ക്ക് ഓടിക്കയറി. തുടർന്ന് നിരവധി സാധനങ്ങൾ അടക്കം നശിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. റോഡരികിലൂടെ മീറ്ററുകളോളം നടന്ന കൊമ്പനെ ഒടുവിൽ പാപ്പാന്മാർ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. ഇടഞ്ഞ് ഓടുന്നതിനിടയിൽ കടയുടെ ചില്ല് തകർത്ത കൊമ്പൻ വാഹനങ്ങൾക്കും കേടുപാട് വരുത്തി. ഫർണ്ണിച്ചറുകളും ചവിട്ടി നശിപ്പിച്ചു.

Advertisements

Hot Topics

Related Articles