ചങ്ങനാശ്ശേരി :എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം ലഭിക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി.നിയമന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി വിശദമായ ചർച്ച നടത്തിയതായും അതിന്റെ തുടർച്ചയായി പാർട്ടി പാർലമെന്ററി പാർട്ടി അംഗങ്ങൾ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു നിലപാടുകൾ വിശദീകരിച്ചതായും അദ്ദേഹം അറിയിച്ചു.ഇക്കാര്യത്തിൽ ക്രൈസ്തവ സഭകളും സർക്കാരും തമ്മിൽ കൂടുതൽ ആശയവിനിമയം ആവശ്യമായാൽ കേരള കോൺഗ്രസ് (എം) അതിന് മുൻകൈ എടുക്കുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
ചങ്ങനാശ്ശേരി അതിരൂപതാ ബിഷപ്പ് മാർ തോമസ് തറയിലുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിശദമായ ചർച്ച നടത്തിയതായി അദ്ദേഹം അറിയിച്ചു. നിയമനങ്ങൾ നടന്ന അധ്യാപകർക്ക് നിയമാനുമതി നൽകി ശമ്പളം നൽകുന്നതിൽ അനുകൂല നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്ന് നിലനിൽക്കുന്ന നിയമപരമായ വിഷയങ്ങൾ മുഖ്യമന്ത്രിയുമായി ഈ മാസം 13-ന് നടക്കുന്ന യോഗത്തിൽ ഉന്നയിക്കുമെന്നും പ്രശ്‌നപരിഹാരത്തിനായി സർക്കാർ നടപടികൾ വേഗത്തിലാക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചർച്ചയിൽ ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിൾ, അതിരൂപതാ വികാരി ജനറൽ ആൻ്റണി ഏത്തക്കാട്ട്, കോർപ്പറേറ്റ് മാനേജർ ജോബി മൂലയിൽ എന്നിവർ സന്നിഹിതരായിരുന്നു.


