കോട്ടയം: അതിരമ്പുഴ പള്ളിയിൽ കുർബാനയ്ക്കിടെ മദ്യ ലഹരിയിൽ എത്തിയ യുവാവ് ആക്രമണത്തിന് ശ്രമിച്ചു. അതിരമ്പുഴ സെന്റ് മേരീസ് ഫെറോന പള്ളിയിലാണ് ഇന്ന് വൈകിട്ട് ആറരയോടെയാണ് അക്രമം അഴിച്ചു വിട്ട് യുവാവ് എത്തിയത്. പള്ളിയ്ക്കുള്ളിൽ മദ്യ ലഹരിയിൽ എത്തിയ ഇയാൾ അക്രമത്തിനു ശ്രമിക്കുകയായിരുന്നതായി ഇവിടെ ഉണ്ടായിരുന്നവർ പറയുന്നു. പള്ളിയിൽ കുർബാന നടത്തുകയായിരുന്ന വൈദികനെ വരെ ആക്രമിക്കാനും ഇയാൾ ശ്രമം നടത്തിയതായി പള്ളിയിൽ ഈ സമയം ഉണ്ടായിരുന്നവർ പറയുന്നു. ഇയാൾ കൂടുതൽ അക്രമാസക്തനാകുന്ന സാഹചര്യമുണ്ടായതോടെ പള്ളിയിലുണ്ടായിരുന്നവർ ചേർന്ന് ഇയാളെ സാഹസിതമായി പിടിച്ചു കെട്ടി. തുടർന്ന് ഇയാളെ ഏറ്റുമാനൂർ പൊലീസിൽ എത്തിച്ചു. മദ്യലഹരിയിലായിരുന്നു ഇയാൾ എന്ന് പൊലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
Advertisements


