കെ.എസ്.ആർ.ടി.സി ബസിൽ ദിലീപ് സിനിമ: യാത്രക്കാർ തമ്മിൽ വാക്കേറ്റം, പ്രദർശനം നിർത്തി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ നടൻ ദിലീപ് അഭിനയിച്ച സിനിമ പ്രദർശിപ്പിച്ചതിനെ തുടർന്ന് യാത്രക്കാർ തമ്മിൽ തർക്കവും വാക്കേറ്റവും ഉണ്ടായി. സംഭവം തിരുവനന്തപുരം–തൊട്ടിൽപ്പാലം റൂട്ടിൽ ഓടുന്ന ബസിലാണ്. വാക്കേറ്റം രൂക്ഷമായതോടെ കണ്ടക്ടർ സിനിമ പ്രദർശനം നിർത്തുകയായിരുന്നു.ബസിൽ ‘പറക്കും തളിക’ എന്ന ദിലീപ് ചിത്രം പ്രദർശിപ്പിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്. പത്തനംതിട്ട സ്വദേശിനിയും തിരുവനന്തപുരത്ത് റിസർച്ച് സ്കോളറുമായ എസ്.യു.സി.ഐ പ്രവർത്തക ലക്ഷ്‌മി ശേഖർ കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് നിന്ന് അടൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

Advertisements

സിനിമ ആരംഭിച്ചതോടെ ലക്ഷ്‌മിയും മറ്റൊരു സ്ത്രീ യാത്രക്കാരിയും പ്രതിഷേധവുമായി രംഗത്തെത്തി.അതേസമയം, കോടതി വിധി വന്ന സാഹചര്യത്തിൽ സിനിമയ്‌ക്കെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന് മറ്റൊരു വിഭാഗം യാത്രക്കാർ വാദിച്ചതോടെ ബസിനുള്ളിൽ ചേരി തിരിഞ്ഞ വാക്കേറ്റമുണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബസിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും ഇരുപക്ഷത്തിന്റെയും ബഹളം വർധിച്ചതോടെ സ്ഥിതി നിയന്ത്രണാതീതമാകുകയായിരുന്നു.നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്കും, അവർക്കൊപ്പം ഉറച്ച നിലപാട് സ്വീകരിച്ച ടി.ബി. മിനി ഉൾപ്പെടെയുള്ളവർക്കുള്ള പിന്തുണയാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് ലക്ഷ്‌മി ശേഖർ വ്യക്തമാക്കിയത്. “ഇനിയും കോടതികളുണ്ട്. കല ആസ്വാദനം മാത്രമല്ല, അത് സാമൂഹിക ഉത്തരവാദിത്തവുമാണ്,” ലക്ഷ്‌മി പറഞ്ഞു.

സമാന ആരോപണങ്ങൾ നേരിട്ട മുകേഷ്, സിദ്ദിഖ്, അലൻസിയർ തുടങ്ങിയ നടന്മാരെയും വേടനേയും ഉൾപ്പെടെ ബഹിഷ്കരിക്കണമോ എന്ന ചോദ്യത്തിന് “വേണം” എന്നായിരുന്നു ലക്ഷ്‌മിയുടെ മറുപടി. സിനിമ നിർത്തിയില്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങുമായിരുന്നു എന്നും അവർ വ്യക്തമാക്കി.

Hot Topics

Related Articles