മണിമല: മണിമലയിൽ കിണറ്റിൽ മോട്ടോർ ഘടിപ്പിക്കുന്നതിനിടെ കാൽവഴുതി വീണ് മധ്യവയസ്കനു പരിക്ക്. കരിക്കാട്ടൂർ സെൻ്ററിലെ തടിയംപ്ലാക്കിൽ റെനി വർഗീസി(50)നാണ് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് മണിമല സ്റ്റേഷനിലെ എസ.ഐ പി.ബി ഉദയകുമാറിൻ്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ വിഷ്ണു, അരുൺ, എന്നിവരും കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേനാ സംഘവും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഏറെ നേരത്തെ ശ്രമത്തിന് ഒടുവിലാണ് റെനിയെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ റെനി വർഗീസിനെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
Advertisements

