കോട്ടയം : ഏറ്റുമാനൂർ തെള്ളക്കത്ത് വീടിനു പിന്നിൽ വീട്ടമ്മയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വിശദമായ അന്വേഷണം നടത്താൻ പോലീസ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്നാണ് പോലീസ് നിലപാട്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഇവരുടെ മരണത്തിന് കാരണമായത്. എന്നാൽ ഇത് ചെയ്തത് ആരാണെന്ന് കണ്ടെത്താൻ ഇനിയും പോലീസിന് സാധിച്ചിട്ടില്ല. മരിച്ച വീട്ടമ്മയ്ക്ക് കഴുത്തിൽ സ്വയം മുറിവുണ്ടാക്കാൻ സാധിക്കുമോ എന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ. ഇൻക്വസ്റ്റ് അടക്കമുള്ള പ്രാഥമിക പരിശോധനയിൽ സംഭവസ്ഥലത്ത് ബാഹ്യ ഇടപെടലുകൾ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാവൂ എന്നാണ് പോലീസ് നിലപാട്.
ഏറ്റുമാനൂർ തെള്ളകം ഡെക്കാത്തലോണിന് സമീപം പൂഴിക്കുന്നേൽ വീട്ടിൽ ലീനാ ജോസിനെ (55) യാണ് വീടിനു പിന്നിലെ അടുക്കളയോട് ചേർന്ന ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിൻറെ അടുക്കള ഭാഗത്ത് മതിൽ ഉണ്ടായിരുന്നില്ല. ഇതുവഴി ആരെങ്കിലും ഉള്ളിൽ പ്രവേശിച്ച് കൃത്യം നിർവഹിച്ചോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. എന്നാൽ, ശാസ്ത്രീയ പരിശോധനയിലും , വിരലടയാള വിദഗ്ധരുടെ പരിശോധനയിലും പോലീസിന്റെ ഇൻക്വസ്റ്റിലും സംഭവസ്ഥലത്ത് ബാഹ്യ ഇടപെടൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന ലീന ജോസ് സ്വയം ജീവനൊടുക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ലീനയുടെ ഭർത്താവ് ഇവരുടെ ഇളയ മകൻ ഭർത്താവിൻറെ പിതാവ് എന്നിവരുടെ മൊഴി പോലീസ് വിശദമായി ശേഖരിക്കും. സമൂഹത്തിൽ ദുരൂഹത ഉണ്ടെന്ന നിലപാടിലാണ് പോലീസ്. ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് , ഡിവൈഎസ്പി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘം പരിശോധന നടത്തുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.


