തിരുവനന്തപുരത്ത് ഭാര്യയെ ആശുപത്രിയിൽ കൊലപ്പെടുത്തിയ സംഭവം; കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു

തിരുവനന്തപുരം :രോഗിയായ ഭാര്യയെ ആശുപത്രിയിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. പട്ടം എസ്‍യുടി ആശുപത്രിയിലാണ് ഇന്ന് രാവിലെ സംഭവം നടന്നത്.മൃതശരീരങ്ങൾ കരകുളം സ്വദേശികളായ ജയന്തിയുടെയും ഭർത്താവ് ഭാസുരൻന്റെയുംതാണ്. വൃക്കരോഗം ബാധിച്ച ജയന്തി ഒക്‌ടോബർ ഒന്നുമുതൽ എസ്‍യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഭാസുരൻ ജയന്തിയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പൊലീസ് നിഗമനം.ഭാര്യയെ കൊലപ്പെടുത്തിയശേഷം ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ഭാസുരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിൽ അതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും, പിന്നീട് ചികിത്സയ്ക്കിടെ മരിച്ചു.സംഭവത്തെ തുടർന്ന് പൊലീസ് ആശുപത്രിയിൽ എത്തി തെളിവെടുപ്പ് നടത്തി.പ്രാഥമിക അന്വേഷണപ്രകാരം സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ദമ്പതികൾ തമ്മിലുള്ള തർക്കത്തിനും ദുരന്തത്തിനും പിന്നിലെ കാരണം. ഇവരുടെ മകൻ വിദേശത്താണ്, മകളാണ് കൂടെയുണ്ടായിരുന്നത്.സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കുന്നതിനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles