റാന്നി: തീവ്രവാദം ഒരു പ്രശ്നത്തിനും ശാശ്വതമായ പരിഹാരമല്ലെന്ന് റാന്നി മുൻ എംഎൽഎ രാജു എബ്രഹാം പ്രസ്താവിച്ചു .ഇന്ന് ലോകത്തിൻ്റെ പല ഇടങ്ങളിൽ തീവ്രവാദ പ്രവർത്തനം നിമിത്തം ലോകം തന്നെ ഭീതിയിൽ അമർന്നിരിക്കുന്ന സാഹചര്യത്തിൽ ചർച്ചകളിലൂടെയും സംവാദത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കേണ്ടതാണ്. വേൾഡ് ലിറ്ററേച്ചർ ഫോറം റാന്നിയിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Advertisements
സുവിശേഷകൻ തോമസ്കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു.
മുൻ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ അഡൈjസർ കൂടിയായ തമ്പി പോത്തൻ കാവുങ്കൽ ഫിലദൽഫിയാ (യുഎസ്എ) സെമിനാറിൽ പ്രബദ്ധം അവതരിപ്പിച്ചു. തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, ഷാജി തേക്കാട്ടിൽ, ബ്രദർ ജോസഫ് സാംകുട്ടി പാലയ്ക്കാമണ്ണിൽ എന്നിവർ പ്രസംഗിച്ചു.


