കോട്ടയം തെള്ളകത്ത് കഴുത്തിൽ മുറിവേറ്റ് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതക സാധ്യത തള്ളാതെ പൊലീസ്; മരണത്തിന് പിന്നിൽ മോഷണമോ ? കഴുത്തിലെ മുറിവിൻ്റെ ആഴത്തിൽ ദുരുഹത

കോട്ടയം : തള്ളകത്ത് കഴുത്തിൽ മുറിവേറ്റ് മരിച്ച നിലയിൽ വീട്ടമ്മയെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇവരുടെ കഴുത്തിൽ ഏറ്റ മുറിവിൻ്റെ ആഴമാണ് പൊലീസിനെ സംശയത്തിലാക്കുന്നത്. മോഷണ ശ്രമത്തിനിടയുണ്ടായ കൊലപാതകം ആണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഏറ്റുമാനൂർ തെള്ളകം ഡെക്കാത്തലോണിന് സമീപം പൂഴിക്കുന്നേൽ വീട്ടിൽ ലീനാ ജോസി(55)നെയാണ് കഴിഞ്ഞ ദിവസം വീടിനു പിന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിന് മുറിവേറ്റാണ് ഇവരുടെ മരണം എന്നാണ് പ്രാഥമിക നിഗമനം.

Advertisements

നീല മുൻപ് മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി പോലീസ് പറയുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപത്തു നിന്നും കത്തിയും, വാക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. വീടിനു പിന്നിൽ മതിൽ കിട്ടിയിട്ടില്ല. ഇതുവഴി രാത്രിയിൽ ആരെങ്കിലും വീട്ടിലേക്ക് കടന്നു വന്നിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ശരീരത്തിൽ ആഭരണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ഇത് വീടിനുള്ളിൽ അഴിച്ചു വെച്ചിട്ടുള്ളതാണ് വീട്ടുകാർ പറയുന്നത്. എന്നാൽ , ആഭരണങ്ങൾ മോഷണം പോയിട്ടുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്. ഇതേ തുടർന്ന് ഇത്തരത്തിൽ മോഷണം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബുധനാഴ്ച അർദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലീനയും ഭർത്താവും ഭർത്താവിന്റെ പിതാവും മകനുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മൂത്ത മകൻ കോട്ടയം മെഡിക്കൽ കോളേജിനു സമീപം ഹോട്ടൽ നടത്തുകയാണ്. ഈ ഹോട്ടലിലെ ജോലിയ്ക്കു ശേഷം മകൻ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന്, ഇയാൾ വിവരം കോട്ടയം ഏറ്റുമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് രാത്രി തന്നെ ഏറ്റുമാനൂർ പൊലീസ് സംഘം സ്ഥലത്ത് എത്തി. മൃതദേഹത്തിന് കാവൽ അടക്കം ഏർപ്പെടുത്തി.

മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏറ്റുമാനൂർ എസ്.ഐ അഖിൽ ദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മരണകാരണം അടക്കം വ്യക്തമാകൂ.

Hot Topics

Related Articles