കോഴിക്കോട് വയോധികന്‍ കാർ ഇടിച്ച് മരിച്ച സംഭവം; വാഹനം ഓടിച്ചത് വ്യാജ ഡോക്ടർ

കോഴിക്കോട്: പുതിയ ബസ്‌സ്റ്റാൻഡിന് സമീപം കാറിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. അപകടത്തിൽ പ്രതിയായ കാർ ഡ്രൈവർ വ്യാജ ചികിത്സയ്ക്കായി അറസ്റ്റിലായിരുന്ന ആളാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

Advertisements

മലപ്പുറത്ത് നഴ്സായിട്ടും ഡോക്ടർ ആയി നടിച്ച് തട്ടിപ്പ് നടത്തിവന്ന താനൂർ സ്വദേശി എം.പി. റിയാസ് (പ്രതിയായ കാർ ഡ്രൈവർ) ഇപ്പോൾ ജാമ്യത്തിലാണ്. അപകടത്തിന് പിന്നാലെ വാഹനം ഓടിച്ചിരുന്നത് ഡോക്ടറാണെന്ന് പ്രാഥമിക റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. എന്നാൽ അന്വേഷണം നടത്തിയപ്പോൾ ഇയാൾ വ്യാജ ഡോക്ടറാണെന്ന് വ്യക്തമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെപ്റ്റംബർ 25-ന് രാവിലെ ആറരയോടെ കോഴിക്കോട് ബ്ലൂ ഡയമണ്ട് മാളിന് മുന്നിൽ അപകടമുണ്ടായി. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ കാർ വയോധികനെയും യുവതിയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 72 വയസ്സുകാരനായ നടുവണ്ണൂർ സ്വദേശി ഗോപാലൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുവതി പരുക്കുകളോടെ രക്ഷപ്പെട്ടു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർന്ന് കാറിലുണ്ടായിരുന്ന രണ്ട് പേരെയും നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്നത് എം.പി. റിയാസ് ആയിരുന്നു. അപകടസമയത്ത് സംശയാസ്പദമായ രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റം.ഇതിന് പിന്നാലെ മനപൂർവമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

Hot Topics

Related Articles