കെ.പി.എ.സി സോഫിയ തരകന്റെ ദിശാന്തരം . സ്ക്രിപ്റ്റ് പൂജ കഴിഞ്ഞു

കെ.പി.എ.സി യുടെ കലാവേദിയിൽ തിളങ്ങിയ സോഫിയ തരകൻ കെ.പി.എ.സി ( ചിന്നു )
കഥ,തിരക്കഥ,സംവിധാനം, ഗാനരചന,നിർമ്മാണം തുടങ്ങി സിനിമയുടെ വിവിധ മേഖലകൾ കൈകാര്യം ചെയ്യുന്ന “ദിശാന്തരം”എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് പൂജ കഴിഞ്ഞ ദിവസം കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നടന്നു. കൊട്ടാരക്കര ഐപ്പള്ളൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ചിത്രത്തിന്റെ വേഡ് ഓഫ് ബ്ലസിംഗ് ചടങ്ങും നടന്നു. ചിത്രത്തിന്റെ ചിത്രീകരണം കൽക്കത്തയിലും, കേരളത്തിലുമായി ജൂൺ അവസാനം ആരംഭിക്കും.

Advertisements

അതുല്യ നാടക സംവിധായകൻ തോപ്പിൽ ഭാസിയുടെ മുടിയനായ പുത്രൻ എന്ന വിഖ്യാത നാടകത്തിൽ ശാരദ എന്ന കഥാപാത്രമായും, കെ.പി.എ.സി യുടെ അറുപത്തേഴാമത് നാടകമായ ഉമ്മാച്ചു വിൽ ചിന്നമ്മുവായും, കായംകുളം പീപ്പിൾസ് തീയേറ്റഴ്സിന്റെ ഈ വർഷത്തെ ജനപ്രീയ നാടകം അങ്ങാടിക്കുരുവിയിൽ വൈഗ ആയും,ഇപ്പോൾ ആലപ്പുഴ സൂര്യകാന്തിയുടെ ജീവന്റെ ജീവൻ എന്ന നടകത്തിൽ പ്രധാന കഥാപാത്രമായും ശ്രദ്ധേയയായ സോഫിയ തരകൻ കെ.പി.എ.സിക്ക്,കരുനാഗപ്പള്ളി കാസ് നാടകമൽസരത്തിൽ മികച്ച നടിക്കുള്ള സ്പെഷ്യൽ ജൂറി മെൻഷൻ പുരസ്കാരവും ലഭിച്ചിരുന്നു. ആദ്യാപികയും, നിയമ വിദ്യാർത്ഥിയുമായ സോഫിയ തരകൻ,ഇതുവരെയുള്ള നാടക പ്രവർത്തനങ്ങളിൽ, വർഷങ്ങളായി മനസ്സിൽ പതിഞ്ഞു കിടന്ന ഒരു കഥയാണ് ദിശാന്തരം എന്ന പേരിൽ സിനിമയാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റീയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷനുവേണ്ടി, സോഫിയ തരകൻ കെ.പി.എ.സി ( ചിന്നു)നിർമ്മാണം, രചന, ഗാന രചന, സംഗീതം,സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ദിശാന്തരം എന്ന ചിത്രത്തിന്റെ ക്യാമറ – അനിൽ ഗോപിനാഥ്, ഗാനരചന – സുജാത ഫ്രാൻസിസ് കട്ടപ്പന, സോഫിയ തരകൻ, ആരതി ജയകുമാർ,സംഗീതം – ഷാജി കൊട്ടാരക്കര, സോഫിയ തരകൻ,അസോസിയേറ്റ് ഡയറക്ടർ – ഏലിയാസ് ജി. തരകൻ, സ്ക്രിപ്റ്റ് അസിസ്റ്റന്റ് – ആരതി ജയകുമാർ, ആർട്ട് – പ്രശാന്ത് നെടുമങ്ങാട്, മേക്കപ്പ് – ബിനോയ് കൊല്ലം,ഫിനാൻസ് മാനേജർ – ജിത്ത് തോമസ്,കോസ്റ്റ്യൂം – ഷൈനി മൂർത്തി, സ്റ്റിൽ – പ്രവീൺ ഏണിക്കര, പി.ആർ.ഒ – അയ്മനം സാജൻ

സോഫിയ തരകൻ കെ.പി.എ.സി പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ,നീനാ കുറുപ്പ്, രാജീവ് റോഷൻ, രാജ്കുമാർ കെ.പി.എ.സി, ആശാ നായർ, നിഖിൽ നാരായണൻ, ബിന്ദു പള്ളിച്ചൽ, സെൽവി കെ.പി.എ.സി,ബിന്ദു ദീപക്, സതീഷ്,ജൂലി ബിനു, നിമ്മി ജിജോ, ബിൻസി ഡാളർ, ജിതിൻ കുറുമശ്ശേരി, ആരതി എസ്.നായർ, ദേവൻ കെ.പി.എ.സി, ബി. അനിൽകുമാർ, കൃഷ്ണപ്രിയ, പാർവ്വതി, ഗോഗുൽവിനോദ്, ബേബി പാർവ്വതി,മാസ്റ്റർ ഗ്ലെൻ വർഗീസ് തരകൻ, മാസ്റ്റർ ജീവജയകുമാർ, ബേബി ശിവപ്രിയ എന്നിവർ അഭിനയിക്കുന്നു.

Hot Topics

Related Articles