മുഖ്യമന്ത്രി വി ഡി സതീശന്‍റെ അർദ്ധനഗ്ന ഫോട്ടോ കൃത്രിമമായി നിർമ്മിച്ച്‌ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചു : രണ്ടുപേർക്കെതിരെ കേസ്

കാസർകോട്: മുഖ്യമന്ത്രി വി ഡി സതീശന്‍റെ അർദ്ധനഗ്ന ഫോട്ടോ കൃത്രിമമായി നിർമ്മിച്ച്‌ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് ചിറ്റാരിക്കാല്‍ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. ഈസ്റ്റ് എളേരി എന്ന വാട്സ്‌ആപ്പ് കൂട്ടായ്മയിലാണ് ഇവർ പ്രകോപനപരമായ ഫോട്ടോ ഇട്ടത്. സമൂഹത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രതികള്‍ പ്രവർത്തിച്ചുവെന്ന് എഫ് ഐ ആറില്‍ വിവരിക്കുന്നുണ്ട്. ഈസ്റ്റ് എളേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ എ ജോർജ് നല്‍കിയ പരാതിയിലാണ് നടപടി.

Advertisements

Hot Topics

Related Articles