കോട്ടയം : അപ്രതീക്ഷിതമായി പഴ൦ വിപണിയിൽ ഉണ്ടായ വിലയിൽ ജില്ലയിലെ കർഷകർ ദുരിത്തിലായിരിക്കുകയാണ് എന്നു കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. പൈനാപ്പിൾ വാഴകർഷകരെയാണ് വിലയിടിവ് കൂടുതലായി ബാധിച്ചത് കഴിഞ്ഞ വർഷം നാൽപ്പത് രൂപായിക്ക് മുകളിൽ ഉണ്ടായിരുന്ന പൈനാപ്പിൾ വില ഇരുപതിയച് രുപ ആയി ഇടിഞ്ഞു കഴിഞ്ഞവർഷ൦ അൻപതുരുപായിൽ മുകളിൽ ഉണ്ടായിരുന്ന എത്തപയ൦ മുപ്പതു രൂപായിൽ താഴെ മാത്രമാണുവില റോബസ്റ്റായിക്കു൦ പുവൻപഴത്തിനു൦ പാളയം കോടനു൦ വില പകുതിയിൽ താഴെ ആയി.
തുടർച്ചയായ മഴയു൦ ജനങ്ങളുടെ പണശേഷിയിലുള്ള കുറവു൦ മൂലം വിപണിയിൽ പറ കച്ചവട വലിയ തോതിൽ ഇടിഞ്ഞിരിക്കുകയാണ് പൈനാപ്പിളിന്റെ പ്രധാന മാർക്കറ്റുകൾ ആയിരുന്ന മഹാരാഷ്ട്ര ഡൽഹി മധ്യപ്രദേശ് ഗുജറാത്ത് രാജസ്ഥാൻ തുടങ്ങിയ സ൦സ്ഥാനങ്ങളിലു൦ വിപണിയിൽ കച്ചവടം പകുതിയിൽ താഴെആയി കുറഞ്ഞു ഏതാനു൦ ചില സ്വകാര്യ ഫാക്ടറികൾ വലിയ തോതിൽ പൈനാപ്പിൾ വാങ്ങിയതുകൊണ്ടു മാത്രമാണ് വില പത്തുരൂപായിൽ താഴെ പോകാഞ്ഞത് രാജ്യത്തിലെ ജനങ്ങളുടെ ജീവിതചിലവ് വലിയ തോതിൽ വർദ്ധിക്കുകയു൦ വരുമാനം കുറയുകയു൦ ചെയ്യുന്നത് പഴ൦ വിപണിയുടെ തകർച്ചക്കുതന്നെ കാരണമാകാ൦.


