തിരുവനന്തപുരം:രാത്രികാല യാത്രക്കിടെ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്താതിരുന്ന സംഭവത്തിൽ കെഎസ്‌ആർടിസി കണ്ടക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടർക്കെതിരെയാണ് നടപടി.ഡിസംബർ 12-ന് രാത്രി തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലേത് ആയ ബസിലാണ് സംഭവം.
അങ്കമാലിക്കും മുരിങ്ങൂരിനും ഇടയിലുള്ള സ്റ്റോപ്പിൽ ഇറങ്ങണമെന്നാവശ്യപ്പെട്ട വിദ്യാർഥിനികളെ അവിടെ ഇറക്കാതെ, പകരം ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കിയെന്നാണ് പരാതി.സംഭവത്തെ തുടർന്ന് കെഎസ്‌ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം നടത്തി. അന്വേഷണത്തിൽ, രാത്രികാലങ്ങളിൽ വനിതാ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ബസ് നിർത്തണം എന്ന കെഎസ്‌ആർടിസിയുടെ വ്യക്തമായ ഉത്തരവ് കണ്ടക്ടർ ലംഘിച്ചതായി കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടിയായി കണ്ടക്ടറെ സർവീസിൽ നിന്ന് നീക്കം ചെയ്തത്. സ്ത്രീ യാത്രക്കാരുടെ സുരക്ഷയിൽ ഒരു തരത്തിലുള്ള അലംഭാവവും അനുവദിക്കാനാവില്ലെന്ന നിലപാടാണ് കെഎസ്‌ആർടിസി അധികൃതർ സ്വീകരിച്ചതെന്ന് സൂചനയുണ്ട്.


