കടുത്തുരുത്തി : 2023 – 24 സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ വിവിധ ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിനും ജലശ്രോതസ്സുകളുടെ സംരക്ഷണത്തിനും വിവിധങ്ങളായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും വേണ്ടി ആവിഷ്കരിച്ച വികസന പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം മാര്‍ച്ച് 8 ഞായറാഴ്ച രാവിലെ 10 മണിക്ക് കീഴൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ച് നിര്‍വ്വഹിക്കുമെന്ന് അഡ്വ.മോന്‍സ് ജോസഫ് എംഎൽഎ അറിയിച്ചു.
ക്ഷേത്രക്കുളങ്ങളുടെ നവീകരണ പദ്ധതിക്കുവേണ്ടി 2.29 കോടി രൂപയുടെ വികസന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് മോന്‍സ് ജോസഫ് എംഎൽഎ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള അനുമതികളെല്ലാം ലഭിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവൃത്തി ടെണ്ടര്‍ ചെയ്ത് എഗ്രിമെന്റ് വെച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടപടികളെല്ലാം ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ 13 പ്രോജക്ടുകളാണ് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ വിശദാംശങ്ങള്‍ ചുവടെചേര്‍ക്കുന്നു.
മണ്ണക്കനാട് ചിറയിൽ ജല അധിവാസ ഗണപതി ക്ഷേത്രകുളം – 32 ലക്ഷം, കെ എസ് പുരം ദേവർദാനം മഹാവിഷ്ണു ക്ഷേത്രക്കുളം – 28 ലക്ഷം, മാഞ്ഞൂർ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രക്കുളം – 18 ലക്ഷം ,ആയാംകുടി പുതുശേരിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളം – 14 ലക്ഷം, ഞീഴൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കുളം – 8 ലക്ഷം , കീഴൂർ ഭഗവതി ക്ഷേത്രക്കുളം – 15 ലക്ഷം, ഉഴവൂർ കരിനെച്ചി ദേവി ക്ഷേത്രക്കുളം – 15 ലക്ഷം , മോനിപ്പള്ളി ദേവി ക്ഷേത്രക്കുളം – 9 ലക്ഷം, പെരുവ കുന്നപ്പള്ളി വേലിയാങ്കര മഹാവിഷ്ണു ക്ഷേത്രക്കുളം – 11 ലക്ഷം, മരങ്ങാട്ടുപള്ളി പാലക്കാട്ട്മല നരസിംഹ സ്വാമി ക്ഷേത്രക്കുളം – 9 ലക്ഷം, ഉഴവൂർ ശാസ്താംകുളം ക്ഷേത്രക്കുളം – 40 ലക്ഷം, കുറവിലങ്ങാട് – കളത്തൂർ ചാലപ്പള്ളി തോട് നസ്രത്ത് ഹിൽ – അരുവിക്കൽ ശിവ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രക്കടവ് – 23 ലക്ഷം , മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് ചിറ്റായിക്കുളം ജലസ്രോതസ്സ് സംരക്ഷണ പദ്ധതി – 7 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
മാര്‍ച്ച് 9, 10,11 തീയതികളില്‍ വിവിധ സ്ഥലങ്ങളില്‍ ഓരോ പദ്ധതിയുടെയും നിര്‍മ്മാണ ഉദ്ഘാടനം നടത്തുമെന്ന് മോന്‍സ് ജോസഫ് എംഎൽഎ വ്യക്തമാക്കി.
കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ വിവിധ ക്ഷേത്രക്കുളങ്ങളുടെയും ജലസ്രോതസ്സുകളുടെയും വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച വികസന പദ്ധതിയില്‍ ചേര്‍ക്കാനുള്ള അടിസ്ഥാന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് കൂടിയാലോചിച്ച് തീരുമാനം എടുക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ക്ഷേത്ര കമ്മറ്റി ഭാരവാഹികളുടെയും യോഗം നിര്‍മ്മാണ ഉദ്ഘാടനത്തോടനുബന്ധിച്ച് വിളിച്ച് ചേര്‍ക്കുമെന്ന് അഡ്വ.മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.


