കുറവിലങ്ങാട് ദേവമാതാ കോളേജ് വിദ്യാർത്ഥികൾ എൻഎസ്എസ് ദിനമായ സെപ്റ്റംബർ 24ന് 24 വ്യത്യസ്ത കാര്യപരിപാടികൾ സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ബൈക്ക് റാലി, രക്തദാനം, ക്യാൻസർ രോഗികൾക്ക് ധനസഹായം, അശരണർക്ക് ഭക്ഷണപ്പൊതി വസ്ത്ര വിതരണം, കുട്ടികൾക്കായി പുൽ വെട്ടി യന്ത്ര പരിശീലനം, പ്രായമായി ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധജന സന്ദർശനം, ദിശാബോർഡുകൾ ഫുട്പാത്തുകൾ ശുചിയാക്കൽ, സ്കൂൾ കുട്ടികൾക്ക് പഠന ഉപകരണങ്ങളുടെ വിതരണം, കുട്ടികൾക്കായി മത്സരങ്ങൾ, പൊതു കിണർ ശുചീകരണം, ഭക്ഷ്യമേള തുടങ്ങിയ 24 സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, കോളേജ് ബർസാർ ഫാ. ജോസഫ് മണിയൻചിറ, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസേഴ്സ് ആയ വിദ്യാ ജോസ്, ജിതിൻ ജോയ് എന്നിവർ നേതൃത്വം നൽകി.


