ഐ.എച്ച്.ആർ.ഡി ബിരുദാനന്തര ബിരുദ പ്രവേശനം

കോട്ടയം: ഐഎച്ച്ആർഡിയുടെ കീഴിൽ മഹാത്മാഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി (8547005074), പയ്യപ്പാടി (8547005040), കടുത്തുരുത്തി (8547005049), പീരുമേട് (04869-232373, 8547005041), തൊടുപുഴ (8547005047), മറയൂർ (8547005072) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക്, 2026-27 അദ്ധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ എട്ടു രാവിലെ 10 മണി മുതൽ http://admissions.ihrd.ac.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷിച്ചു SBI Collect മുഖേന ഫീസ് സമർപ്പിക്കാം.  ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്,  സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഓൺലൈൻ പണമടച്ചതിനുള്ള തെളിവ് എന്നിവയോടൊപ്പം പ്രവേശന സമയത്ത് താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളജിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം.

Advertisements

കൂടുതൽ വിവരങ്ങൾ  www.ihrd.ac.in ൽ ലഭ്യമാണ്.

Hot Topics

Related Articles