പാലക്കാട് പതിനാല് വയസുകാരൻ ജീവനൊടുക്കിയ സംഭവം : വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് തള്ളി മന്ത്രി വി. ശിവൻകുട്ടി; അധ്യാപകരുടെ മൊഴികളും പൊലീസ് ശേഖരിച്ചു

പാലക്കാട്: പാലക്കാട് പല്ലൻചാത്തന്നൂരില്‍ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് തള്ളി മന്ത്രി വി ശിവൻകുട്ടി.ഡയറക്ടരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ തുടർ നടപടി സ്വീകരിക്കും.അതേസമയം അർജുൻ്റെ മാതാപിതാക്കളുടെ പരാതിയില്‍ കുഴല്‍മന്ദം പൊലീസ് അന്വേഷണം തുടങ്ങി. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളില്‍ എത്തി ക്ലാസ് ടീച്ചർ ഉള്‍പെടെയുള്ള അധ്യാപകരില്‍ നിന്ന് മൊഴി എടുത്തു. ഇൻസ്റ്റഗ്രാം സന്ദേശത്തില്‍ ഉപയോഗിച്ചിരുന്ന മോശം ഭാഷയുടെ പേരില്‍ അർജുൻ ഉള്‍പ്പെടെയുള്ള വിദ്യാർത്ഥികളെ ഉപദേശിച്ചിരുന്നതായി അധ്യാപകർ മൊഴി നല്‍കി. സ്കൂള്‍ വരാന്തയിലെയും പ്രധാനാധ്യാപികയുടെ മുറിയിലെയും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. അടുത്ത ദിവസം സഹപാഠികളുടെയും മൊഴി എടുക്കും. സംഭവത്തിന് ശേഷം ചില അധ്യാപകർ അർജുൻ്റെ സഹപാഠികളെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി അർജുൻ്റെ വീട്ടുകാർക്ക് പരാതിയുണ്ട്. ഇക്കാര്യവും പൊലീസ് പരിശോധിക്കും.

Advertisements

Hot Topics

Related Articles