മലങ്കര ഓര്‍ത്തഡോക്‌സ് സഭവിവാഹ സഹായ വിതരണംഒക്ടോബർ 27 ന് പരുമലയിൽ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹസഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യ നിര്‍ദ്ധനരായ യുവതി-യുവാക്കള്‍ക്കുളള വിവാഹ സഹായ വിതരണം 2025 ഒക്ടോബർ 27 തിങ്കൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് പരുമലയിൽ നടക്കും.
വിവാഹ സഹായ വിതരണ ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും.

Advertisements

വിവാഹസഹായ സമിതി പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. വൈദികട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറിയിപ്പു ലഭിച്ചവര്‍ വികാരിയുടെ സാക്ഷ്യപത്രവും, വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഉച്ചകഴിഞ്ഞ് ഒരു മണിക്ക് പരുമലയിൽ എത്തിച്ചേരണമെന്ന് വിവാഹ സഹായ സമിതി കണ്‍വീനര്‍ എ.കെ. ജോസഫ് അറിയിച്ചു.

Hot Topics

Related Articles